കെ.എ. ദാമോദരൻ ഡാളസിൽ നിര്യാതനായി
Friday, September 23, 2016 6:10 AM IST
പ്ലാനൊ: ഡാളസ് സാംസ്കാരിക സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കെ.എ. ദാമോദരൻ (80) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 24ന് (ശനി) ഉച്ചകഴിഞ്ഞ് 3.30ന് ഡാളസ് ചാപ്പൽ റോഡിലുള്ള Hughes Crown Hill Funeral Home ൽ. പൊതുദർശനം 2.30 മുതൽ 3.30 വരെ. ഭാര്യ: ജയ.

പരേതൻ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭരണ സമിതി അംഗമായിരുന്നു. കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി റോയ് കൊടുവത്ത് നിര്യാണത്തിൽ അനുശോചിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ