സീറോ മലബാർ കത്തീഡ്രലിൽ സെമിനാർ ഒക്ടോബർ രണ്ടിന്
Thursday, September 22, 2016 8:08 AM IST
ഷിക്കാഗോ: എസ്എംസിസി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് മാതാപിതാക്കൾക്കായി സെമിനാർ നടത്തുന്നു.

രാവിലെ 9.30–ഓടെ പാരീഷ് ഹാളിൽ ആരംഭിക്കുന്ന സെമിനാറിൽ പ്രമുഖ മനശാസ്ത്രജ്‌ഞനായ ഡോ. പി.വി. സേവ്യർ ആണ് സെമിനാറിൽ ക്ലാസ് എടുക്കുന്നത്. ഡോ. സാം അലക്സാണ്ടറും സെമിനാറിൽ സംബന്ധിക്കും. ചോദ്യോത്തരങ്ങൾക്കും അവസരമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോൺസൺ കണ്ണൂക്കാടൻ 847 477 0564, ഷിബു അഗസ്റ്റിൻ 847 858 0473, സണ്ണി വള്ളിക്കളം 847 722 7598, മേഴ്സി കുര്യാക്കോസ് 773 865 2456.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം