കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം വിതരണം ചെയ്തു
Thursday, September 22, 2016 8:06 AM IST
കൊല്ലം: കേളി കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ മേന്മാ പുരസ്കാരത്തിന്റെ ഒന്നാംഘട്ടം ഫിഷറീസ്, പരമ്പരാഗത വ്യവസായ മന്ത്രി ജെ. മേഴ്സികുട്ടി അമ്മ വിതരണം ചെയ്തു.

എസ്എസ്എൽസി, സിബിഎസ്സി (പത്താംതരം) പരീക്ഷയിൽ എല്ലാവിഷയത്തിലും എപ്ലസ് നേടുന്ന അംഗങ്ങളുടെ കുട്ടികൾക്കായി മുൻവർഷങ്ങളിൽ റിയാദിൽ മാത്രം വിതരണം ചെയ്തിരുന്ന പുരസ്കാരം ഈ വർഷം മുതൽ നാട്ടിലേക്കുക്കൂടി വ്യാപിപ്പിക്കുകയായിരുന്നു. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള വിജയികൾക്കാണ് ആദ്യ ഘട്ടത്തിൽ പുരസ്കാരം വിതരണം ചെയ്തത്. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വിജയികൾക്ക് അടുത്ത ദിവസം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് കേളി സെക്രട്ടറി റഷീദ് മേലേതിൽ അറിയിച്ചു.

കൊല്ലം കുണ്ടറയിലെ മുക്കട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്രകമ്മിറ്റി ട്രഷറർ ഗീവർഗീസ്, ജോയിന്റ് സെക്രട്ടറി ഷൗക്കത്ത്, സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത്, കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രൻ കൂട്ടായ്, കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ, കേളി കലാസാംസ്കാരിക വിഭാഗം കൺവീനർ ടി.ആർ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.