ഷിക്കാഗോ കെസിഎസ് ഓണം ആഘോഷിച്ചു
Thursday, September 22, 2016 6:27 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. താഫ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷപരിപാടികൾ.

ചലച്ചിത്രതാരം സുചിത്ര ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷതവഹിച്ചു. വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ ഓണസന്ദേശം നൽകി. സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാ. എബ്രഹാം മുത്തോലത്ത്, പടമുഖം ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേൽ, ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, വൈസ് പ്രസിഡന്റ് റോയി നെടുംചിറ എന്നിവർ പ്രസംഗിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, കെസിസിഎൻഎ ജോയിന്റ് സെക്രട്ടി സഖറിയ ചേലയ്ക്കൽ, യുവജനവേദി പ്രസിഡന്റ് ജിബിറ്റ് കിഴക്കേക്കുറ്റ്, ലെയ്സൺ ബോർഡ് ചെയർമാൻ ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ മജു ഓട്ടപ്പള്ളിൽ, ഗോൾഡീസ് കോഓർഡിനേറ്റർ ജോൺ ഇലക്കാട്ട്, സീനിയർ സിറ്റിസൺഫോറം കോഓർഡിനേറ്റർ മാത്യു പുളിക്കത്തൊട്ടിയിൽ, കെസിജെഎൽ കോഓർഡിനേറ്റർ എത്സമ്മ പൂഴിക്കുന്നേൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അനുഷ ജോസഫ് കുന്നത്തുകിഴക്കേതിൽ, ജെന്ന ജോൺ മഠത്തിൽ എന്നിവർ ദേശീയഗാനം ആലപിച്ചു. സെക്രട്ടറി ജീനോ കോതാലടിയിൽ എംസി ആയിരുന്നു.

മാവേലിയായി വേഷമിട്ട ജേക്കബ് മണ്ണാർകാട്ടിൽ ഓണാശംസകൾ നേർന്നതോടെ കലാപരിപാടികൾക്കു തുടക്കമായി. അരുൺ നെല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ തരികിട ഗ്രൂപ്പിന്റെ ചെണ്ടമേളവും ഓണസദ്യ, അത്തപ്പൂവിടൽ, ചെണ്ടമേളം, ഘോഷയാത്ര തുടങ്ങിയവ പരിപാടികളുടെ മാറ്റു വർധിപ്പിച്ചു. സണ്ണി ഇടിയാലിൽ, സാജു കണ്ണമ്പള്ളി, സാജൻ പച്ചിലമാക്കീൽ, സാബു തറത്തട്ടേൽ, സണ്ണി മേലേടം, തോമസ് ഒറ്റക്കുന്നേൽ, ഡെന്നി പുല്ലാപ്പള്ളിൽ, ജോയൽ ഇലയ്ക്കാട്ട്, ജോബി ഓളിയിൽ എന്നിവർ വിവിധ പരിപാടികൾക്കു നേതൃത്വം നൽകി.

കെസിസിഎൻഎയുടെ മുഖപത്രമായ ക്നാനായ ടൈംസിന്റെ കോപ്പി ചീഫ് എഡിറ്റർ ജോൺ കരമാലിയിൽനിന്നും സ്വീകരിച്ച് കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി പ്രകാശനം ചെയ്തു. റാഫിൾ നറുക്കെടുപ്പിൽ ഷാജു പഴേമ്പള്ളിൽ വിജയിയായി. പോൾസൺ തരിയത്തായിരുന്നു സ്പോൺസർ. ഫൈനാൻസ് ചെയർമാൻ ബൈജു കുന്നേൽ, തോമസ് പൂതക്കരി, പോൾസൺ കുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.

ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച ഡൊമിനിക് ചൊള്ളമ്പേൽ (ഫോട്ടോ), അനിൽ മറ്റത്തിൽക്കുന്നേൽ (ക്നാനായ വോയ്സ്), മോനച്ചൻ പോളക്കാട്ടിൽ (സൗണ്ട്), വില്യം ജോർജ് (മലബാർ കേറ്ററിംഗ്) എന്നിവർക്ക് കെസിഎസ് നന്ദി പറഞ്ഞു.