മക്കയിൽ ‘ഇസ്ലാമും ബഹുസ്വരതയും’ സെമിനാർ 22ന്
Wednesday, September 21, 2016 7:57 AM IST
മക്ക: ഇസ്ലാമും ബഹുസ്വരതയും എന്ന വിഷയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ മക്ക ഘടകം സംഘടിപ്പിക്കുന്ന സെമിനാർ സെപ്റ്റംബർ 22ന് (വ്യാഴം) രാത്രി 9.30ന് ഷിഫ ബർക്ക ഓഡിറ്റോറിയത്തിൽ നടക്കും.

നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ വിഷയം അവതരിപ്പിച്ച് പ്രസംഗിക്കും. സെമിനാറിൽ അബൂബക്കർ നന്മണ്ട (ഖത്തർ ഇസ്ലാഹി സെന്റർ) ഡോ. ഐ.പി. അബ്ദുസലാം (ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ്), എൻ.കെ.എം. സകരിയ (കെഎൻഎം കോഴിക്കോട് ജില്ല) എന്നിവർ സംസാരിക്കും. വിവരങ്ങൾക്ക്: 0558812899,0507539978

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ