നവോദയ മ്യൂസിക്കൽ റിയാലിറ്റി ഷോ നടത്തുന്നു
Tuesday, September 20, 2016 8:03 AM IST
ദമാം: ദമാം നവോദയ ലേഡീസ് മാർക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവാസലോകത്തെ മികച്ച ഗായകരെ കണ്ടെത്തുവാനായി മ്യൂസിക്കൽ റിയാലിറ്റി ഷോ നടത്തുന്നു.

സൂപ്പർ സിംഗർ 2016 എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ദമാമിൽ നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ലോഹി ചാലിയം, കൺവീനറായി ഷാജി മട്ടന്നൂർ, കോ ഓർഡിനേറ്റർ ആയി ദിലീപിദാസ് നല്ലില എന്നിവരെ തെരെഞ്ഞെടുത്തു. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. മത്സരത്തിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ അഞ്ചിന് അവസാനിക്കും. അവസാന റൗണ്ടിൽ എത്തുന്ന 10 മത്സരാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 14 ന് ഫൈനൽ നടക്കും.

സൗദി അറേബ്യയിലെ ഗായകർ ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നവോദയ കേന്ദ്ര കമ്മിറ്റി അംഗം ദേവൻ പട്ടാമ്പി അഭ്യർഥിച്ചു. ചടങ്ങിൽ ദിലീപിദാസ് നല്ലില അധ്യക്ഷത വഹിച്ചു. ചന്ദ്രൻ വാണിയമ്പലം, അസീം വെഞ്ഞാറന്മൂട്,മനോഹരൻ പുന്നക്കൽ, സിദ്ദിഖ് എടപ്പാൾ,സുഭാഷ് തനിവിള, ഷാജി മട്ടന്നൂർ, ഷാജഹാൻ എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക്: 0571837859, 0547309355, 0509933917.