കുവൈത്ത് ഒഐസിസി സെമരിറ്റൻ ഹോമിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് നടത്തി
Tuesday, September 20, 2016 8:00 AM IST
കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഓണം– ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 18ന് കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിയോജകമണ്ഡലത്തിൽ ചെങ്ങളായ് പഞ്ചായത്തിലെ സെമരിറ്റൻ ഹോമിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് നടത്തി.

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എൽഥോ കുര്യാക്കോസ് ശ്രീകണ്ണാപുരം ചെങ്ങളായ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും കണ്ണൂർ ഡിസിസി ഭാരവാഹികളായ പി.ജെ. ആന്റണി, മുഹമ്മദ് ബ്ളാത്തൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജേഷ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ