മാർത്തോമ സഭക്ക് മൊബൈൽ ആപ്ലിക്കേഷനുകൾ
Tuesday, September 20, 2016 4:42 AM IST
മാർത്തോമ സഭ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചു. Marthomian എന്നും Mar Thoma Priests എന്നും പേരുള്ള ഈ സൗജന്യ മൊബൈൽ ആപ്ലിക്കേഷനുകൾ തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ സ്മാരക ഓഡിറ്റോറിയത്തിൽ കൂടുന്ന സഭാ പ്രതിനിധി മണ്ഡല യോഗത്തിൽ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

സഭയുടെ പ്രവർത്തനങ്ങൾ, വിവരങ്ങൾ എല്ലാം അറിയുവാൻ സാധിക്കുന്ന ഈ ആപ്ലിക്കേഷനുകൾ ഇത്തരത്തിൽ ഇത് ആദ്യമാണ്. ഓരോ മാസത്തേയ്ക്കുള്ള മെത്രാപ്പോലീത്തയുടെ കത്ത്, ഓരോ ഞായറാഴ്ചയിലേക്കും പ്രത്യേക സന്ദർഭങ്ങൾക്കും ഉപയോഗിക്കേണ്ട വേദഭാഗങ്ങൾ സഭയിലെ തിരുമേനിമാർ വൈദികർ എന്നിവരുടെ വിവരങ്ങൾ എല്ലാം ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാണ്.

ഈ ആപ്ലിക്കേഷനിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന LOCATIONS എന്ന സെക്ഷനിലൂടെ ഒരാൾ നിൽക്കുന്നതിന്റെ ചുറ്റളവിൽ ഉള്ള മാർത്തോമ പള്ളികളുടെ സ്‌ഥാനം, ചുമതലയുള്ള വികാരി, ബന്ധപ്പെടെണ്ട ഫോൺ നമ്പർ ഇവ ലഭ്യമാണ്. IOS ലും Android ഈ ആപ്പ് ലഭ്യമാണ്. Andriod: https://play.google.com/store/apps/details…; IOS: https://itunes.apple.com/in/app/marthomian/id1123012758?

മാർത്തോമ സഭയിലെ വൈദികർക്കുവേണ്ടി മാത്രം രൂപകല്പനചെയ്തിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് Mar Thoma Priests. ഈ ആപ്പിലൂടെ ഓരോ ദിവസവും ജനദിനം ആഘോഷിക്കുന്ന പട്ടക്കാരുടെ പേരുകൾ, സഭയുടെ ഓഫീസിൽ നിന്നുള്ള പ്രധാന വിവരങ്ങൾ തുടങ്ങിയവ ലഭ്യമാണ്. Android : https://play.google.com/store/apps/details? id=com.novo.marthomapriest&hl=en

റിപ്പോർട്ട്: പി.പി. ചെറിയാൻ