റോക്ലാന്റിൽ കന്യാമറിയത്തിന്റെ തിരുനാൾ സെപ്റ്റംബർ 23, 25 തീയതികളിൽ
Tuesday, September 20, 2016 4:41 AM IST
ന്യൂയോർക്ക്: റോക്ലാൻഡിലെ ക്നാനായ മിഷനിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സെപ്റ്റംബർ 23, 25 (വെള്ളി,ഞായർ) തീയതികളിൽ മരിയൻ ഷറിൻ ദേവാലയത്തിൽ ആഘോഷിക്കുന്നു.

വെള്ളി വൈകുന്നേരം ഏഴിന് പിറവം പള്ളി വികാരി ഫാ.തോമസ് ആദോപ്പിള്ളി കൊടിയേറ്റുകർമം നിർവഹിക്കും. തുടർന്ന് ലദിഞ്ഞ്, പാട്ടുകുർബാന എന്നിവ നടക്കും.

ഞായർ ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ തിരുനാൾ റാസക്ക് ഡിട്രോയിറ്റ് വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് കാർമികത്വം വഹിക്കും. പടമുഖം പള്ളി വികാരി ഫാ. ജേക്കബ് മാലിത്തുരുത്തേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും.

40 പ്രസുദേന്തിമാർ തിരുനാൾ ഏറ്റെടുത്ത നടത്തുന്നു പരിശുദ്ധ മാതാവിന്റെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ ഏവരേയും വികാരി ഫാ. ജോസ് ആദോപ്പിള്ളി സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. ജോസ് ആദോപ്പിള്ളി 954 305 7850.

റിപ്പോർട്ട്: ജോസ് കാടാപ്പുറം