മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റണിന്റെ ഓണാഘോഷം സെപ്റ്റംബർ 23ന്
Tuesday, September 20, 2016 4:39 AM IST
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റണിന്റെ ഓണാഘോഷം സെപ്റ്റംബർ 23ന് (വെള്ളി) നടക്കും. എല്കിൻസ് ഹൈസ്കൂളിൽ (7007 Knights Ct. Missouri Ctiy TX 77459) നടത്തുന്ന ഓണാഘോഷത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

പ്രഫ. ഡോ. നാൾട് റിച്ചാർഡ് ഡേവിസ് വിശിഷ്‌ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ തിരുവാതിര, ചെണ്ടമേളം, നൃത്ത സംഗീത പരിപാടികൾ, കലാഭവൻ ജയൻ നയിക്കുന്ന കോമഡി ഷോ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. തിരുവോണ സദ്യയോടെ ഓണാഘോഷത്തിനു തിരശീല വീഴും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫാമിലി പാസ് 45 ഡോളറും സിംഗിൾ പാസിന് 15 ഡോളറുമാണ് നിരക്ക്.

വിവരങ്ങൾക്ക്: തോമസ് ചെറുകര (ഈവന്റ് കോഓർഡിനേറ്റർ) 832 641 3512, റെനി കവലയിൽ (പ്രോഗ്രാം കോഓർഡിനേറ്റർ) 281 300 9777.