സൗദി ജർമൻ ആശുപത്രി ഓണം–ഈദ് സംഗമം നടത്തി
Monday, September 19, 2016 4:27 AM IST
റിയാദ്: സൗദി ജർമൻ ആശുപത്രിയിലെ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണം–ഈദ് സംഗമം നടത്തി.

വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം വിവിധ കലാ കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം അത്തപ്പൂക്കള മത്സരം, കസേരകളി, ലെമൺ സ്പൂൺ മത്സരം, ബലൂൺ പൊട്ടിക്കൽ തുടങ്ങിയവയും കുട്ടികൾക്കായി മിഠായി പെറുക്കൽ, ഓട്ട മത്സരം എന്നിവയും നടന്നു. വടംവലി മത്സരത്തിൽ ലിബിൻ നയിച്ച ടീമും ഡിജിയുടെ നേതൃത്വത്തിലുള്ള ടീമും വിജയിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധി ഉബൈദ് എടവണ്ണ സമ്മാനദാനം നിർവഹിച്ചു. ഉമേഷ് മാവേലിയായി വേഷമിട്ടു.

സാംസ്കാരിക സമ്മേളനം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. എബി വർഗീസ് അധ്യക്ഷത വഹിച്ചു. ഐഷ മരാർ, സിപിഎം നഷീദ്, എം. ആഷിഖ്, സിനി ആന്റണി, പ്രോഗ്രാം കൺവീനർ സിഞ്ചു റാന്നി, മഹേഷ് പള്ളിയാൽത്തൊടി എന്നിവർ പ്രസംഗിച്ചു. ശാരികയുടെ നൃത്തവും ലൂസിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിരക്കളിയും പരിപാടിക്ക് മികവു പകർന്നു. ജലീൽ കൊച്ചിനും സംഘവും അവതരിപ്പിച്ച ഗാനമേളയും ഷാറോൺ ഷരീഫിന്റെ മിമിക്രിയും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

ഫൈസൽ, പ്രേംഷാ, അഷ്റഫ്, ഇർഷാദ്, ബിൻസൺ, ബിജു, സലാം, ജോജി, മുഫീദ്, നോബിൻ, നാസർ, ഷഹർഷാ, എബി മൂലയിൽ, സുനിൽ പൊടിയച്ചൻ, ബിജിനി ബേബി, ലൗലി സിഞ്ചു, ജാനറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ