വിസ്മയ വിരുന്നൊരുക്കി കേളി ഓണം –ഈദ് സംഗമം
Monday, September 19, 2016 4:21 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദി ഓണം –ഈദ് സംഗമം 2016 സംഘടിപ്പിച്ചു. എക്സിറ്റ് 18 ലെ നൂർ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. രാവിലെ ഒമ്പതിന് പൂക്കള മൽസരത്തോടെ ആരംഭിച്ച പരിപാടികൾ രാത്രി ഒമ്പതു വരെ നീണ്ടുനിന്നു.

സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വെങ്കിടേശ്വരൻ നാരായണൻ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ എം.ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ജോർജ്, അറ്റാച്ചീ രാജേന്ദ്രൻ, മുഖ്യ പ്രായോജകരായ ഡബിൾഹോഴ്സ് ഓവർസീസ് മാനേജർ നിജിൽ തോമസ്, കേളി മുഖ്യ രക്ഷാധികാരി കെ.ആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ദസ്തഗീർ, കെ.പി.എം സാദിഖ്, റിയാദ് വില്ലാസ് പ്രതിനിധി അഡ്വ. അജിത് കുമാർ, കേളി കുടുംബവേദി ചീഫ് കോഓർഡിനേറ്റർ സിന്ധു ഷാജി, കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രൻ, സെക്രട്ടറി അശോകൾ, കേളി ജോ.സെക്രട്ടറി ഷമീർ കുന്നുമ്മൽ, സംഘാടക സമിതി ചെയർമാൻ സെബിൽ ഇഖ്ബാൽ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, സംഘാടകസമിതി കൺവീനർ സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു.

സഹ പ്രായോജകരായ ശരവണഭവൻ പ്രതിനിധി രമേശ് പയ്യന്നൂർ, മലബാർ ഗോൾഡ് മാർക്കറ്റിംഗ് ഇൻചാർജ് ഷഹീർ, ജോയ് ആലുക്കാസ് റിയാദ് റീജണൽ മാനേജർ ടോണി, ബത്ത ബ്രാഞ്ച് മാനേജർ ജസീൽ, പ്രിയ നാരായണൻ, കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, ബി.പി. രാജീവൻ, എന്നിവർ സംബന്ധിച്ചു.

കേളിയുടെ പതിനാല് ഏരിയ കമ്മിറ്റികളും കുടുംബവേദിയും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യയും കൊച്ചുകുട്ടികൾ അടക്കമുള്ള കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാപരിപാടികളും പ്രേക്ഷകർക്ക് ഹൃദ്യമായ ഓണവിരുന്നായി. കവി സജീവ് വടകരയുടെ യാത്രാമൊഴി എന്ന കവിതയെ ആസ്പദമാക്കി അത്തിക്ക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ ദൃശ്യാവിഷ്കാരവും മാസ്റ്റർ നിഷാൽ നൗഫൽ അവതരിപ്പിച്ച സ്റ്റേജ് ഷോ, അത്തീക്ക ഏരിയ കമ്മിറ്റിയുടെ ഗാനമേളയും അരങ്ങേറി.

പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്ക് സംഘാടകസമിതിയുടെ പ്രോത്സാഹന സമ്മാനവും കാണികൾക്കായി ജോയ് ആലുക്കാസും മലബാർഗോൾഡും നൽകിയ സ്വർണ സമ്മാനങ്ങളും വിതരണം ചെയ്തു.