ജോയ് ആലുക്കാസ് ഡെവലപ്പേഴ്സ് കാൻജ് ഓണാഘോഷങ്ങളുടെ മെഗാ സ്പോൺസർ
Monday, September 19, 2016 4:21 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ (കാൻജ്) ഓണാഘാഷ ചടങ്ങുകളുടെ മെഗാ സ്പോൺസർ ജോയ് ആലുക്കാസ് ലൈഫ് സ്റ്റൈൽ ഡെവലപ്പേഴ്സ്.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷചടങ്ങുകളുടെ ഭാഗമാകുവാൻ കഴിഞ്ഞതിൽ ആലുക്കാസ് ഡെവലപ്പേഴ്സ് ഗ്രൂപ്പിന് വളരെ അധികം സന്തോഷം ഉണ്ടെന്നു ഗോൾഡ് ടവർ സ്പോൺസർ ഡിസൈൻ പ്രകാശനം ചെയ്തു സംസാരിക്കവെ ജോയ് ആലുക്കാസ് പറഞ്ഞു.

ജോയ് ആലുക്കാസ് ലൈഫ് സ്റ്റൈൽ ഡെവലപ്പേഴ്സ് കൊച്ചിയിൽ പണിതുയർത്തുന്ന ഗോൾഡ് ടവർ മലയാളിയുടെ വാസ ഗൃഹ സ്വപ്നങ്ങളുടെ പൂർത്തീകരണമായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ വിവിധ സിറ്റികളിലായി ജോയ് ആലുക്കാസ് ജ്വവലേഴ്സ് ദീപാവലിയോട് കൂടെ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ ആലുക്കാസ് നോർത്ത് അമേരിക്കയുടെ ഓപ്പറേഷൻസ് ഇൻ ചാർജ് ഹെൻറി, അനിയൻ ജോർജ്, ദിലീപ് വർഗീസ്, ഓണം കൺവീനർ അജിത് കുമാർ ഹരിഹരൻ, സെക്രട്ടറി സ്വപ്ന രാജേഷ്, ജയിംസ് ജോർജ് തുടങ്ങിയ കാൻജ് ഭാരവാഹികൾ പങ്കെടുത്തു.

സെപ്റ്റംബർ 24 നു (ശനി) ഈസ്റ്റ് ബ്രോൺസ്വിക്കിലുള്ള ഈസ്റ്റ് ബ്രോൺസ്വിക്ക് പെർഫോമിംഗ് ആർട്സ് സെന്റർ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 12ന് ഓണാഘോഷങ്ങൾക്കു തുടക്കം കുറിക്കും. അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികൾ ഇത്തവണയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

രാഷ്ര്‌ടീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന വിവിധ കലാപരിപാടികളിൽ അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാർ പങ്കെടുക്കും. തുടർന്നു. സ്റ്റാർ എന്റർടൈൻമെന്റും ആൽബർട്ട് ലിമിറ്റഡും ചേർന്ന് അവതരിപ്പിക്കുന്ന സ്കൈലൈൻ ബിൽഡേഴ്സ് ടു ലാലേട്ടൻ ബെ ശ്രീക്കുട്ടൻ പവേർഡ് ബൈ സ്കൈപാസ് ട്രാവൽസ് മെഗാ ഷോ അരങ്ങേറും.

സംഗീതവും നൃത്തവും തമാശകളും കോർത്തിണക്കി അവതരിപ്പിക്കുന്ന മുഴുനീള എന്റ്ർടൈൻമെന്റ് മലയാളത്തിന്റെ സ്വന്തം ഗായകൻ എം.ജി. ശ്രീകുമാറും മലയാളത്തിലെ മികച്ച അഭിനേത്രിയും പ്രമുഖ നർത്തകിയുമായ രമ്യ നമ്പീശനും

ഹാസ്യകലയ്ക്ക് ചിരകാല പ്രതിഷ്ഠ നേടിയ രമേഷ് പിഷാരടിയും കർണാട്ടിക് ക്ലാസിക്കുകളും ഹിന്ദുസ്‌ഥാനി സംഗീതവും ഗസലുകളും കൂടാതെ പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റ് പ്രമുഖ കലാകാരന്മാരും ചേർന്ന് അനശ്വരമാക്കുന്നു.

പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ലഭിക്കുന്നതിന് കാൻജ് ഭാരവാഹികളെയോ ംംം.സമിഷ.ീൃഴ എന്ന വെബ്സൈറ്റോ സന്ദർശിക്കണമെന്ന് ട്രഷറർ ജോൺ വർഗീസ് നിർദേശിച്ചു. പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ് കൺവീനർ അജിത് ഹരിഹരൻ എന്നിവർ അറിയിച്ചു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി കാൻജ് പ്രസിഡന്റ് അലക്സ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറർ ജോൺ വർഗീസ്, ഓണം കൺവീനർ അജിത് ഹരിഹരൻ, ജിബി തോമസ്, അനിയൻ ജോർജ്, ദിലീപ് വർഗീസ്,നന്ദിനി മേനോൻ, എക്സ് ഒഫീഷ്യൽ റോയ് മാത്യു, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോൾ, കോ കൺവീനേഴ്സ് ജിനേഷ് തമ്പി, ജിനു അലക്സ്, ജയിംസ് ജോർജ്, ബസന്ത്, സ്മിത മനോജ്, ജോസ് വിളയിൽ, മാലിനി നായർ, സോമൻ ജോൺ നീനാ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജയൻ എം ജോസഫ്, ജോയിന്റ് ട്രഷറർ പ്രഭു കുമാർ, ദീപ്തി നായർ, രാജു കുന്നത്ത്, ജോസഫ് ഇടിക്കുള, അബ്ദുള്ള സൈദ്, സോബിൻ ചാക്കോ ടൈംലൈൻ, ജെസിക തോമസ് തുടങ്ങിയവർ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള