‘ഓണം മലയാള ഭാഷയുടെ താളം’
Monday, September 19, 2016 4:20 AM IST
ഡാളസ്: കേരളത്തിലും ലോകത്തിലെ ഇതര രാജ്യങ്ങളിലും മലയാളികൾ ആഘോഷിക്കുന്ന ഓണം മലയാള ഭാഷയുടെ താളം ആണെന്ന് ഡോ.എം.വി പിള്ള. ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് നൽകിയ ഓണ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കേരളത്തിൽ ഇന്ന് ഓണാഘോഷത്തിന്റെ പ്രസക്‌തി കുറഞ്ഞു വരികയാണെന്നും എന്നാൽ വിദേശത്തുള്ള പ്രവാസി മലയാളികൾ ഓണം അതിന്റേതായ അർഥത്തിൽ ആഘോഷിക്കുന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

കേരളീയ വസ്ത്രം ധരിച്ചു, നെറ്റിയിൽ ചന്ദന കുറിയും സ്ത്രീകൾ മുല്ലപ്പൂ മാലയും മുടിയിലണിഞ്ഞു ഹാളിലെത്തിയ നൂറു കണക്കിന് ഡാളസിലെ മലയാളികളെ കണ്ടുകൊണ്ട് കേരളീയ സംസ്കാരം വളർത്തിയെടുക്കുവാൻ ഇതുപോലെയുള്ള ആഘോഷങ്ങളിലൂടെ സാധ്യമാകട്ടെ എന്ന് ഡോ. എം.വി. പിള്ള ആശംസിച്ചു.

റിപ്പോർട്ട്: എബി മക്കപ്പുഴ