ന്യൂയോർക്കിൽ ഓണാഘോഷം കെങ്കേമമായി
Monday, September 19, 2016 3:00 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയുടെ 207 െേൃലലേ ീ/ഒ ടവീു –ന്റെ ഓണാഘോഷം സെപ്റ്റംബർ 15–നു നടത്തപ്പെട്ടു. ഷോപ്പിലെ മലയാളി ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയിൽ അന്യരാജ്യത്തിനിന്നുള്ള ജീവനക്കാരും പങ്കെടുത്തു എന്നത് സന്തോഷകരമായിരുന്നു.

ഓണത്തിന്റെ പ്രധാന്യവും അതിൽ അടങ്ങിയിരിക്കുന്ന നന്മയുടെ അംശത്തെപ്പറ്റി രാജു ചിറമണ്ണിൽ ഹ്രസ്വമായി സംസാരിച്ചതോടൊപ്പം എല്ലാവർക്കും ഓണത്തിന്റെ സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കട്ടെ എന്നു ആശംസിക്കുകയും ചെയ്തു.

ട്രാൻസിറ്റ് അതോറിറ്റിയെ പ്രതിനിധാനം ചെയ്ത് വില്യം അൽക്കോട്ട്, മാക്സ് വെൽ, സ്റ്റാക്ക് എന്നിവരെ കൂടാതെ ബിജു കൊട്ടാരക്കര (കേരള ടൈംസ്), ജോളി ഈപ്പൻ (ടിഡബ്ല്യുയു ചെയർമാൻ) എന്നിവരും സംബന്ധിച്ചിരുന്നു.

ആഘോഷപരിപാടികളിൽ കേരളത്തനിമ വിളിച്ചോതുന്ന വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയിരുന്നു. ഭക്ഷണക്രമീകരണങ്ങൾ നടത്തിയവർക്ക് ബിപിൻ നൈനാൻ (കോർഡിനേറ്റർ) നന്ദി പ്രകടിപ്പിച്ചു. രാജു ചിറമണ്ണിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം