ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണം ആഘോഷിച്ചു
Saturday, September 17, 2016 8:21 AM IST
ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണം ആഘോഷിച്ചു. മാവേലിയുടെ ആഗമനം പ്രതീക്ഷിച്ച് ഡാളസിലെയും സമീപ പ്രദേശങ്ങളിലേയും ഭക്‌തജനങ്ങൾ കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങി ക്ഷേത്രാങ്കണത്തിൽ രാവിലെ മുതൽ എത്തിക്കൊണ്ടിരുന്നു. രാജകീയ പ്രൗഡിയോടെ മഹാബലി ഒരുങ്ങിവന്നപ്പോൾ ഓണത്തിന്റെ ആവേശം വാനോളമെത്തി.

എഴുന്നള്ളത്തിനു അകമ്പടി സേവിച്ചത് പല്ലാവൂർ ശ്രീധരന്റെ ശിഷ്യന്മാരായിരുന്നു. ക്ഷേത്രത്തിന്റെ സ്പിരിച്വൽ ഹാളിൽ അരങ്ങേറിയ വിവിധ കലാപരിപാടികളും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. മലബാർ പ്രദേശത്തെ ആചാരമായ ഓണപൊട്ടന്റെ ആഗമനം ഏറെ കൗതുകം ഉണർത്തി. വാഴയിലയിൽ വിളമ്പിയ ഓണസദ്യ ഏവരും ആസ്വദിച്ചു. നാട്ടിൽ നിന്നും കൊണ്ടുവന്ന ബോളി, പാൽപായസത്തിനൊപ്പം വിളമ്പി. അച്ചാറുകൾ, ഇഞ്ചിക്കറി ഉൾപെടെയുള്ള എല്ലാ വിഭവങ്ങളും ക്ഷേത്രത്തിൽ പാകം ചെയ്യുവാൻ നിരവധി ഭക്‌തജനങ്ങൾ സഹായിച്ചു.

ആഘോഷ പരിപാടികൾക്ക് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ള, ട്രസ്റ്റി ചെയർമാൻ ഹരിദാസൻ പിള്ള എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സന്തോഷ് പിള്ള
<ശാഴ െൃര=/ിൃശ/2016ലെുേ17റമഹമഴൌൃൗൗ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>