എൻഎസ്എസ് കലിഫോർണിയ ഓണാഘോഷം സംഘടിപ്പിച്ചു
Friday, September 16, 2016 8:27 AM IST
സാൻഹോസെ, കാലിഫോർണിയ: നായർ സർവീസ് സൊസൈറ്റി ഓഫ് കലിഫോർണിയയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11നു നടന്നു. കാംപ്ബെൽ കാസിൽമോണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഡപ്യൂട്ടി കോൺസൽ ജനറൽ ഓഫ് ഇന്ത്യ മലയാളിയായ രോഹിത് രതീഷും ഭാര്യ ദിവ്യ പണിക്കരും മുഖ്യാതിഥിയായിരുന്നു. പാരമ്പര്യവും സംസ്കാരവും പരിപോഷിപ്പിക്കാൻ എൻഎസ്എസ് ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം മുക്‌തകണ്ഠം പ്രശംസിച്ചു.

നായർ സർവീസ് സൊസൈറ്റി ഓഫ് കലിഫോർണിയയുടെ മലയാളം ക്ലാസിൽ രണ്ടാം ലെവൽ പാസായ പ്രിയ പ്രദീപ്, റിയ നായർ എന്നിവരും ഒന്നാം ലെവൽ പാസായ ആദിത്യ പ്രദീപ്, അദിതി നായർ, ഗൗതം നായർ, നിത്യ മധു, പാർത്ഥ ഗോപകുമാർ, റിനു നായർ, ഋഷി നായർ, വിഭ പ്രദീപ്, വിശാഖ് മനോജ് പിള്ള എന്നിവരും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

പ്രസിഡന്റ് രാജേഷ് നായർ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കലിഫോർണിയയിൽ സാന്റാ ക്ലാര, സണ്ണിവെയ്ൽ, ഫ്രീമൊണ്ട്, സാൻ ഹോസെ, മിൽപിറ്റസ്, ഡബ്ലിൻ എന്നീ ആറു സ്‌ഥലങ്ങളിൽ കരയോഗങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. അതിലേക്കായി സുനിൽ നായർ, മധു മുകുന്ദൻ, അനു നായർ, കവിത കൃഷ്ണൻ, റീമ നായർ, മിനി നായർ, ലക്ഷ്മി ചന്ദ്രൻ, കൃഷ്ണൻ നായർ, ശ്രീജിത് നായർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കി.

സദ്യക്ക് രവിശങ്കർ മേനോൻ നേതൃത്വം നല്കി. സ്മിത നായരുടെയും പ്രിയ രവിശങ്കറിന്റെയും നേതൃത്വത്തിൽ ഒരുക്കിയ പൂക്കളവും അലങ്കാരങ്ങളും മനോഹരമായി. പരിപാടിക്ക് എത്തിയ കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്താൻ അജീഷ് നായർ മുൻകൈ എടുത്തു.

എൻഎസ്എസ്് മലയാളം, പുരാണം ക്ലാസുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന മന്ത്രോച്ചാരണ പരിപാടിയോടെ കലാപരിപാടികൾ ആരംഭിച്ചു.

കേരളീയ നൃത്തങ്ങൾക്കു പുറമേ ഓണപ്പാട്ടുകൾ ഉൾപെട്ട സംഗീത പരിപാടികളും അരങ്ങേറി. ദീപ്തി നായരും സ്വപ്ന പിള്ളയും ചേർന്ന് സംയോജിപ്പിച്ച കലാപരിപാടികൾ മധു മുകുന്ദനും കവിത കൃഷ്ണനും നിയന്ത്രിച്ചു. സെക്രട്ടറി മനോജ് പിള്ള നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016ലെുേ16ിൈെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>