എക്യുമെനിക്കൽ കൂട്ടയോട്ടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
Friday, September 16, 2016 8:25 AM IST
ഫിലഡൽഫിയ: സാഹോദര സ്നേഹത്തിന്റെ പട്ടണമായ ഫിലഡൽഫിയയിൽ സെപ്റ്റംബർ 17ന് (ശനി) എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഭവന രഹിതരുടെ പുനഃരധിവാസത്തിനായി സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ഫാ. ഷിബു വി. മത്തായി, സെക്രട്ടറി മാത്യു ശാമുവേൽ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5സ കോഓർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ എന്നിവർ അറിയിച്ചു.

50,000 ഡോളർ ഇതിനോടകം ശേഖരിക്കുവാൻ സാധിച്ചതായി ധനസമാഹരണ കൺവീനർ അറ്റോർണി ജോസ് കുന്നേൽ, രജിസ്ട്രേഷൻ കൺവീനർ സ്മിത മാത്യു എന്നിവർ അറിയിച്ചു. കൂട്ടയോട്ടത്തിൽനിന്നും ലഭിക്കുന്ന വരുമാനം ഫിലഡൽഫിയയിലെ ഭവനരഹിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ കൂടി എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ മേൽനോട്ടത്തിൽ വിനിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ഫാ. എം.കെ. കുര്യാക്കോസ് അറിയിച്ചു.

ഒരു ഇന്ത്യൻ കമ്യൂണിറ്റി ആദ്യമായിട്ടാണ് തദേശീയരായ ആളുകളുടെ പുനരധിവാസത്തിനായി കൂട്ടയോട്ടം നടത്തുന്നത്. പല നഗരങ്ങളിൽ നിന്നും ഇതുപോലെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ ആരായുന്നതായി ബെന്നി കൊട്ടാരത്തിലിനെ സമീപിച്ചതായി അദ്ദേഹം അറിയിച്ചു. ഇത് ഫിലഡൽഫിയയിലെ ഇന്ത്യൻ കമ്യുണിറ്റിയുടെ സ്വന്തം പ്രോഗ്രാമാക്കി മാറ്റിയതായും ജനങ്ങളിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫിലഡൽഫിയ എൻക്വയർ, മെട്രോ എന്നീ പത്രങ്ങളും എൻബിസി, എബിസി, എഫ്ഒഎക്സ് 29 മുതലായ ചാനലുകളും പരിപാടിയുടെ തൽസമയ സംപ്രേക്ഷണം നടത്തുമെന്ന് സെക്രട്ടറി മാത്യു ശാമുവൽ, പിആർഒ സന്തോഷ് ഏബ്രഹാം എന്നിവർ അറിയിച്ചു. ഇന്ത്യൻ വാർത്താ മാധ്യമങ്ങളിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതായും അവർ അറിയിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ഫിബു മാത്യു വേണാട്, കോ ചെയർമാൻ ഫാ. സജി മുക്കോട്ട്, സെക്രട്ടറി മാത്യു ശമുവേൽ, ജോയിന്റ് സെക്രട്ടറി കോശി വർഗീസ്, ട്രഷറർ ബിജി ജോസഫ്, ചാരിറ്റി 5സ കോർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ, സ്പോൺസർഷിപ്പ് അറ്റോർണി ജോസ് കുന്നേൽ, രജിസ്ട്രേഷൻ സ്മിതാ മാത്യു, പബ്ലിസിറ്റി സന്തോഷ് ഏബ്രഹാം, വെൽക്കം മില്ലി ഫിലിപ്പ്, സോഷ്യൽ മീഡിയ വെബ്സൈറ്റ് ബിനു ജോസഫ് ആൻഡ് ഫിലിപ്പ് ജോൺ, മെഡൽസ് ആൻഡ് ടീ ഷർട്ട് ബിൻസി ജോൺ, മെഡിക്കൽ ടീം ബിനു ഷാജിമോൻ, സെക്യൂരിറ്റി ഡാനിയേൽ പി. തോമസ്, റിഫ്രഷ്മെന്റ് സ്റ്റാൻലി ജോൺ, ഷാജു ജോർജ്, ട്രാൻസ് പോർട്ടേഷൻ ജോബിൻ മാത്യു, കൺസൽട്ടന്റ് എബ് ജേക്കബ്, സജി, രാജു ഗീവർഗീസ്, സൗണ്ട് തോമസ് ഏബ്രഹാം എന്നിവർ കൈകാര്യം ചെയ്യുന്നു.

പങ്കെടുക്കുന്നവർ 17ന് രാവിലെ 8.30ന് തിഷാഹനി സ്റ്റേറ്റ് പാർക്കിൽ (3401 സ്റ്റേറ്റ് റോഡ്, ബെൻസേലം) എത്തിചേരണമെന്ന് വെൽക്കം കോഓർഡിനേറ്റർ മില്ലി ഫിലിപ്പ് അറിയിച്ചു. ഇനിയും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് ചാരിറ്റി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5സ കൺവീനർ ബെന്നി കൊട്ടാരത്തിൽ, ബിനു ജോസഫ് എന്നിവർ അറിയിച്ചു. പിആർഒ സന്തോഷ് ഏബ്രഹാം അറിയിച്ചതാണ്.

വെബ് അഡ്രസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജമലരൗാലിശരമഹ5സ.ീൃഴ. വിവരങ്ങൾക്ക്: ഫാ. ഷിബു മാത്യു വേണാട് 312 927 7045, മാത്യു ശമുവേൽ 215 667 4200, ബിജി ജോസഫ് 215 317 5773, ബെന്നി കൊട്ടാരത്തിൽ 267 237 4119, അറ്റോർണി ജോസ് കുന്നേൽ 215 681 8679, സ്മിതാ മാത്യു 215 901 7631

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി