റിയാദിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
Friday, September 16, 2016 6:58 AM IST
റിയാദ്: റിയാദിലെ ദുർമയിൽ കാർ മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി തിലകൻ (48), ഓമനക്കുട്ടൻ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ദുർമയിൽ പവർ പ്ലാന്റ് റോഡിലായിരുന്നു സംഭവം. ടൊയോട്ട പ്രാഡോ കാർ ഓട്ടത്തിനിടെ ടയർ പൊട്ടി തലകീഴായി മറിഞ്ഞായിരുന്നു അപകടം.

പരുമല സ്വദേശി ബാബു വർഗീസ് (60), ആലപ്പുഴ സ്വദേശി ടോം മാത്യു (50), തൃശൂർ സ്വദേശികളായ എം.ബി. മനോജ് (35), വി. വി. വിജയകുമാർ (48) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബാബു വർഗീസ്, ടോം മാത്യു എന്നിവരെ റിയാദ് കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുളളവർ ദുർമ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറ്റാലിയൻ കമ്പനിയായ കാർലോ ഗവാസിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.