പി. ഹരീന്ദ്രനാഥിനു സ്വീകരണം നൽകുന്നു
Friday, September 16, 2016 3:41 AM IST
കുവൈത്ത്: ഹൃസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ ഗ്രന്ഥകാരനും ചരിത്ര ഗവേഷകനും വില്ല്യാപ്പള്ളി എം.ജെ. ഹൈസ്കൂൾ അധ്യാപകനുമായ പി. ഹരീന്ദ്രനാഥിന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകുന്നു.

സെപ്റ്റംബർ 17 ന് (ശനി) വൈകുന്നേരം 6.30 ന് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും.

ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടും തമസ്കരിച്ചുകൊണ്ടും ഇന്ത്യാരാജ്യത്തിന്റെ മഹത്തായ മതേതര സാംസ്കാരിക പൈതൃകത്തെ വഴിതിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ ചരിത്രവസ്തുതകളുടെ സത്യസന്ധമായ ആഖ്യാനം കൊണ്ട് ഉജ്വലമായ ചെറുത്തുനില്പ് എന്ന നിലയിൽ പ്രശസ്തമായ ‘ഇന്ത്യ ഇരുളും വെളിച്ചവും’ എന്ന പുസ്തകത്തിന്റെ പ്രചാരണാർഥമാണ് അദ്ദേഹം കുവൈറ്റിൽ എത്തിയത്.

ബഹുസ്വരവും ബഹുമുഖവുമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ബോധപൂർവം തമസ്കരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് വർഷങ്ങളുടെ പഠന ഗവേഷണത്തിലൂടെ പൂർത്തിയാക്കിയ ഈ ചരിത്ര ഗ്രന്ഥത്തിലൂടെ സമർഥിക്കുകയാണ് ഗ്രന്ഥകാരൻ. മുഖ്യധാരാ ചരിത്രഗ്രന്ഥങ്ങൾ ബോധപൂർവം വിസ്മരിച്ച രക്‌തസാക്ഷികളെയും ചരിത്ര സന്ധികളെയും പുതുതലമുറയിലെത്തിക്കുക കൂടിയാണ് പുസ്തകം.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 69659469.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ