ഹൂസ്റ്റണിൽ പുതിയ സെന്റ് തോമസ് സിഎസ്ഐ ദേവാലയത്തിനു തറക്കല്ലിട്ടു
Thursday, September 15, 2016 8:17 AM IST
ഹൂസ്റ്റൺ: സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റൺ പുതയതായി പണി കഴിപ്പിക്കുന്ന ദേവാലയത്തിന്റെ തറക്കല്ലിടൽ കർമം സിഎസ്ഐ സഭയുടെ മോഡറേറ്ററും മധ്യ കോരള മഹായിടവക ബിഷപ്പുമായ തോമസ് കെ. ഉമ്മൻ നിർവഹിച്ചു.

സെപ്റ്റംബർ 11നു വൈകുന്നേരം ആറിന് ഇടവക ചിമ്മിനി റോക്കിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(16520 ഇവശാില്യ ൃീരസ ഞറ, ഒീൗെേീി) സ്വന്തമായി വാങ്ങിയ സ്‌ഥലത്താണ് ശിലാസ്‌ഥാപന ശുശ്രൂഷ നടന്നത്.

ഇടവക വികാരി റവ. അൽഫാ വർഗീസ് ജോസഫ് സഹകാർമികത്വം വഹിച്ചു. റവ. മാത്യൂസ് ഫിലിപ്പ് (ട്രിനിറ്റി മാർത്തോമ ഇടവക വികാരി) റവ. ജോൺസൻ ഉണ്ണിത്താൻ (ഇമ്മാനുവൽ മാർത്തോമ ഇടവക വികാരി) റവ. ഡോ. ഇട്ടി മാത്യു (സിഎസ്ഐ ചർച്ച്, ഡിട്രോയിറ്റ്) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അജി നൈനാൻ വേദപുസ്തക വായനയും ഇടവക വൈസ് പ്രസിഡന്റ് കുര്യൻ ടി. ജേക്കബ് ഇടവകയുടെ സംക്ഷിപ്ത ചരിത്രവും അവതരിപ്പിച്ചു. തുടർന്നു ബിഷപ് തോമസ് കെ. ഉമ്മൻ അനുഗ്രഹ പ്രഭാഷണം നടത്തി.

1988 നവംബർ 18നാണ് സെന്റ് തോമസ് സിഎസ്ഐ ദേവാലയം ആരംഭിക്കുന്നത്. 1991ൽ ഒരു ആരാധനാലയം വാങ്ങി. ഈ ദേവാലയത്തിന്റെ സ്‌ഥല പരിമിതി മൂലം ദീർഘ നാളുകളായുള്ള നൂറിൽപരം അംഗങ്ങളുള്ള ആഗ്രഹ സഫലീകരണമാണ് പുതിയ ദേവാലയ നിർമിതിയിലൂടെ സാധ്യമാകുന്നത്. ഇടവകാംഗമായ സ്റ്റാൻലി മണി (എംഎംഎച്ച് റിയാലിറ്റി) ആണ് പുതിയ ദേവാലയത്തിനു സ്‌ഥലം വാങ്ങുന്നതിന് ഇടവകയെ സഹായിച്ചത്. ബിൽഡിംഗ് കമ്മിറ്റി കോഓർഡിനേറ്റർ മേരി ജെ. ഏബ്രഹാം, ഡേവിഡ് മാമ്മൻ എന്നിവർ പ്രസംഗിച്ചു.

റവ. അൽഫാ വർഗീസ് ജോസഫ് (വികാരി) കുര്യൻ തമ്പി ജേക്കബ് (വൈസ് പ്രസിഡന്റ്) ഡേവിഡ് മാമ്മൻ (സെക്രട്ടറി) മേരി ഏബ്രഹാം (ട്രഷറർ) അജി നൈനാൻ, ജോസഫ് ജോൺ, ജോൺ വർഗീസ്, സാജൻ കോശി, റെനി നൈനാൻ, ബ്രയാൻ ടി മാത്യു (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഇടവകയുടെ ഭാരവാഹികൾ.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി