കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് ഇന്ത്യൻ എംബസിയുടെ അംഗീകാരം
Thursday, September 15, 2016 7:00 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ കോട്ടയം ജില്ലാ പ്രവാസി സംഘടനയായ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് (ഗഛഉജഅഗ) ഇന്ത്യൻ എംബസിയുടെ അംഗീകാരം.

ഇന്ത്യൻ എംബസിയിൽ നിന്നും പ്രസിഡന്റ് അനൂപ് സോമൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ ജനറൽ സെക്രട്ടറി ജോർജ് തോമസ് കാലായിൽ, ട്രഷറർ ജസ്റ്റിൻ ജയിംസ്, രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ വൈസ് പ്രസിഡന്റ് സി.എസ്. ബത്തർ എന്നിവർ സംബന്ധിച്ചു.

സംഘടനയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടേയും സഹകരണം പ്രസിഡന്റ് അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ