ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഈദ് ഓണം ആഘോഷം നടത്തി
Thursday, September 15, 2016 6:57 AM IST
കുവൈത്ത്: ഇടുക്കി അസോസിയേഷൻ ഈവർഷത്തെ ഈദ്–ഓണം ആഘോഷിച്ചു. പ്രസിഡന്റ് ബാബു പാറയാനി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രീത് പള്ളിക്കമ്യാലിൽ, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് രാജു സക്കറിയ, മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്സൽ ഖാൻ, ജോയ് ആലുക്കാസ് കൺട്രി മാനേജർ ജിബ്സൺ, ട്രഷറർ ജോസഫ് മൂക്കൻ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

തുടർന്നു ഘോഷയാത്രയോടെ വാദ്യമേളങ്ങളുടെയും പുലികളിയുടെയും അകമ്പടിയോടുകൂടി മാവേലി തമ്പുരാൻ വേദിയിലെത്തി നിലവിളക്ക് തെളിച്ചതോടെ ആഘോഷ പരിപാടികൾക്കു തുടക്കമായി. അംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, തിരുവാതിര, ക്വവാലി നൃത്തം, ഇൻസ്ട്രുമെന്റൽ മ്യൂസിക് , വള്ളംകളി, കുട്ടികളുടെ സ്കിറ്റ് എന്നിവ അരങ്ങേറി.

പരിപാടികളോടനുബന്ധിച്ചു കുവൈറ്റിലെ അനുഗ്രഹീത കലാകാരന്മാരായ അൻവർ സരംഗ്, റാഫി കല്ലായി, യാസർ എന്നിവരുടെ നേതൃത്വത്തിൽ യെസ് ബാൻഡ് ഒരുക്കിയ ഗാനമേളയും വൈസ് പ്രസിഡന്റ് ബിനോ ജോസഫിന്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ