ന്യൂയോർക്കിൽ കഠോപനിഷത് സപ്താഹം സെപ്റ്റംബർ 17ന്
Thursday, September 15, 2016 6:57 AM IST
ന്യൂയോർക്ക് : അമേരിക്കയിൽ ഇദംപ്രഥമമായി ഉപനിഷത് സപ്താഹ യജ്‌ഞം സംഘടിപ്പിക്കുന്നു. വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ (100 ഘമസല്ശഹഹല ഞീമറ, ചലം ഒ്യറല ജമൃസ, ചഥ 11040) സെപ്റ്റംബർ 17നു (ശനി) വൈകുന്നേരം നാലു മുതലാണ് ചടങ്ങുകൾ.

യജ്‌ഞത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ന്യൂയോർക്കിലെ ഹൈന്ദവ സംഘടനകൾ നേതൃത്വം കൊടുത്തുകൊണ്ടുള്ള ഒരു കമ്മിറ്റിയുടെ പ്രവർത്തനയോഗം അയ്യപ്പസേവാ സംഘം സെക്രട്ടറി സജി കരുണാകരന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 11നു കൂടിയ യോഗത്തിൽ ട്രൈസ്റ്റേറ്റിൽ നിന്നുള്ള നിരവധി വ്യക്‌തികൾ പങ്കെടുത്തു.

ഡോ. നിഷാ പിള്ള, ഗോപിനാഥ് കുറുപ്പ്, ജയപ്രകാശ് നായർ, ബാഹുലേയൻ രാഘവൻ, അശോക് കേശവൻ, സതീഷ് കാലത്ത്, താമര രാജീവ്, വനജ നായർ എന്നിവർ സംസാരിച്ചു.

ഋഷിവര്യന്മാർ ലോകനന്മയ്ക്കായി നിരീക്ഷണ പരീക്ഷണങ്ങൾ കൊണ്ട് കണ്ടറിഞ്ഞ തത്വങ്ങളെ ഉപദേശിക്കുന്നതാണ് ഉപനിഷത്തുകൾ. ഉപനിഷത്തുകളിൽ സർവ്വപ്രാധാന്യം അർഹിക്കുന്ന കഠോപനിഷത് കൃഷ്ണ യജുർ വേദത്തിലെ ശാഖയിൽ പെട്ടതാണ്. സത്യദർശന ലാലസരായ ഋഷിവര്യന്മാരുടെ സത്യദർശനങ്ങൾ ആസ്വാദ്യവും അനുവാചകന് ഹൃദ്യവുമായ രീതിയിൽ സരളമായി പകർന്നു നൽകുവാൻ സ്വാമി ഉദിത് ചൈതന്യജിക്ക് പ്രത്യേക വൈദഗ്ധ്യമാണുള്ളത്. ജാതിമതവർണവർഗലിംഗ ഭേദമില്ലാതെ മാനവരാശിയുടെ ഉത്കർഷത്തിനുവേണ്ടി നടത്തുന്ന കർമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

രാവിലെ ആറു മുതൽ എട്ടു വരെ മെഡിറ്റേഷൻ വിഷ്ണു സഹസ്രനാമം, നാരായണീയ പാരായണം. വൈകുന്നേരം നാലു മുതൽ അഞ്ചു വരെ യൂത്ത് പ്രോഗ്രാം, അഞ്ചു മുതൽ ആറു വരെ ഭജന, ആറു മുതൽ എട്ടു വരെ സ്വാമിജിയുടെ പ്രഭാഷണം, എട്ടു മുതൽ ഒമ്പതു വരെ വിവിധ കലാപരിപാടികൾ, ഒമ്പതിന് പ്രസാദം/അന്നദാനം.

<ആ>റിപ്പോർട്ട്: ജയപ്രകാശ് നായർ
<ശാഴ െൃര=/ിൃശ/2016ലെുേ15െംമാശശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>