സാം സി. കൊടുമണിനെ ആദരിച്ചു
Thursday, September 15, 2016 6:56 AM IST
ന്യൂയോർക്ക്: കേരള കൾചറൽ അസോസിയേഷന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചു പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ സാം സി. കൊടുമണിനെ ആദരിച്ചു.

കഴിഞ്ഞ 30ൽ പരം വർഷങ്ങളായി അമേരിക്കൻ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ചാണ് അവാർഡ് സമ്മാനിച്ചത്.

കേരള കൾചറൽ പ്രസിഡന്റ് ജോർജ് മാറാച്ചേരിൽ, സെക്രട്ടറി രേഖ നായർ, ട്രഷറർ വർഗീസ് ചുങ്കത്തിൽ തുടങ്ങിയവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.

ചടങ്ങിൽ സാം സി കൊടുമൺ എഴുതിയ ഏറ്റവും പുതിയ പുസ്തകം ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ അനാച്ഛാദനം ചെയ്തു.

മറുപടി പ്രസംഗത്തിൽ കൂടുതൽ എഴുത്തിനുള്ള പ്രചോദനമാണ് ഈ അവാർഡ് എന്ന് സാം സി. കൊടുമൺ അഭിപ്രായപ്പെട്ടു.