‘ഓണ പൂക്കള മത്സരം 2016’ സെപ്റ്റംബർ 16ന്
Thursday, September 15, 2016 6:54 AM IST
ദിബ (ദുബായ്): ഈസ്റ്റ് കോസ്റ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കൾചറൽ അസോസിയേഷൻ ദിബ യൂണിറ്റും ലുലു ഹൈപ്പർമാർക്കറ്റ് ദിബയും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഓണ പൂക്കള മത്സരം 2016 സെപ്റ്റംബർ 16നു (വെള്ളി) നടക്കും.

രാവിലെ ആറു മുതൽ 10 വരെ ലുലു ഹൈപ്പർമാർക്കറ്റ് ദിബ്ബയിലാണ് മത്സരം. ഈസ്റ്റ് കോളാസ്റ്റിലെ ഏറ്റവും വലിയ പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 055 5597104, 09 2446064.