മലയാളി ഹാജിമാർക്ക് ആശ്വാസമേകി കഞ്ഞി വിതരണം
Thursday, September 15, 2016 6:53 AM IST
മിന: ഹജ്‌ജിനായി എത്തിയ ഹാജിമാർക്ക് മിനായിലെ ചൂടുപിടിച്ച തിരക്കിനിടയിൽ ആശ്വാസമേകി ഹജ്‌ജ് വെൽഫെയർ ഫോറം വിതരണം ചെയ്യുന്ന കഞ്ഞിയും അച്ചാറും ആശ്വാസമേകി.

തമ്പുകളിൽ ഭക്ഷണമുണ്ടെങ്കിലും മലയാളിയുടെ ഇഷ്‌ടവിഭവമായ കഞ്ഞിയും അച്ചാറും ആവേശ പൂർവമാണ് ഹാജിമാർ സ്വീകരിക്കുന്നത്. രാവിലെ എട്ടിനു വിതരണം ചെയ്യുന്ന കഞ്ഞിയുടെ കൂടെ ഇതര ഹാജിമാർക്കായി പരിപ്പു കറിയും റൊട്ടിയും വിതരണം ചെയ്യുന്നുണ്ട്. പതിനായിരത്തിലധികം കഞ്ഞിയും മൂവായിരത്തിലധികം പരിപ്പു കറിയും റൊട്ടിയും ഇതിനകം വിതരണം ചെയ്യാനായി. സുമനസുകളുടെ പിന്തുണയോടെയാണ് വെൽഫെയർ ഫോറം ഇതിനുള്ള ഫണ്ടുകൾ കണ്ടെത്തുന്നത്.

ഷാനിയാസ് മക്ക, ഹമീദ് പന്തല്ലൂർ, അൻഷാദ് മാസ്റ്റർ, നാസർ ചാവക്കാട്, റഷീദ് ഒഴുർ, കെ.ടി. മുസ്തഫ പെരുവള്ളൂർ തുടങ്ങിയവരാണ് ഇതിനു നേതൃത്വം നൽകുന്നത്.