സാവി ഷീൽഡ് മിസ് അമേരിക്ക 2017
Tuesday, September 13, 2016 5:25 AM IST
ന്യൂജേഴ്സി: മിസ് അമേരിക്ക 2017 പേജന്റ് മത്സരത്തിൽ സാവി ഷീൽഡിനു (21) കിരീടം. സെപ്റ്റംബർ 12നു ന്യൂജേഴ്സി അറ്റ്ലാന്റിക് സിറ്റിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത 52 സുന്ദരിമാരെ പിന്തളളിയാണ് മിസ് അർക്കൻസാസ് ആയ സാവി ഷീൽഡ് സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ടത്. അർക്കൻസാസ് യൂണിവേഴ്സിറ്റിയിൽ ആർട്ട് പ്രധാന വിഷയമായി പഠനം തുടരുന്ന സാവി മത്സരത്തിന്റെ എല്ലാ രംഗങ്ങളിലും മികച്ച നിലവാരമാണ് പുലർത്തിയത്. കഴിഞ്ഞ വർഷത്തെ മിസ് അമേരിക്ക മിസ് ജോർജി ബെറ്റി കാൻറൽ വിജയിയെ കിരീടമണിയിച്ചു.

സൗത്ത് കരോളിനയിൽ നിന്നുളള റേച്ചൽ വയറ്റ് ഫസ്റ്റ് റണ്ണർ അപ്പായും മിസ് ന്യൂയോർക്കായി മത്സരത്തിൽ പങ്കെടുത്ത കാമിലി സിംസ് സെക്കന്റ് റണ്ണർഅപ്പായും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ വംശജയായി മത്സരത്തിൽ പങ്കെടുത്ത മിസ് റോസ് ഐലന്റ് സുന്ദരി ശ്രുതി നാഗരാജൻ ഫൈനലിൽ എത്തിയെങ്കിലും തിളങ്ങാനായില്ല.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ