കല കുവൈറ്റ്, ജഹറ സിറ്റി യൂണിറ്റ് പ്രവർത്തനം തുടങ്ങി
Tuesday, September 13, 2016 5:20 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ പുതിയ യൂണിറ്റ് ജഹറ സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. രൂപീകരണ യോഗം സാഹിത്യ വിഭാഗം സെക്രട്ടറി സജീവ് എം. ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രൂപീകരണ യോഗത്തിൽ അബാസിയ മേഖല സെക്രട്ടറി മൈക്കൽ ജോൺസൻ, കേന്ദ്രകമ്മിറ്റി അംഗം അജിത്, മേഖല എക്സിക്യൂട്ടീവ് അംഗം പ്രിൻസ്റ്റൺ അജിത് എന്നിവർ പങ്കെടുത്തു.

യൂണിറ്റ് കൺവീനറായി എ.സി. സുമേഷിനെയും ജോ. കൺവീനർമാരായി ഷാജി, ഷക്കീർ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി റെജി ചാക്കോ, ആഷിക്ക്, അബ്ദുൾ സത്താർ, ജോതിഷ്, ഹാഷിം, ജിജേഷ്, സത്താർ, സലീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ