മാവേലി മന്നനു ലീഗ് സിറ്റിയിൽ ഗംഭീര വരവേല്പ്
Monday, September 12, 2016 6:04 AM IST
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24ന് (ശനി) വിവിധ പരിപാടികളോടെ ലീഗ് സിറ്റിയിൽ നടക്കും.

നൈറ്റ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30നു നടക്കുന്ന ആഘോഷങ്ങളിൽ പഞ്ചവാദ്യ മേളങ്ങളുടേയും താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും വിവിധ തനതു കേരള കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും മലയാളം, തമിഴ്, ഹിന്ദി ഗായിക രശ്മി നായരുടെ സംഗീത വിരുന്നും കലാഭവൻ ജയൻ അവതരിപ്പിക്കുന്ന കോമഡി ഷോയും നടക്കും.

അത്തപ്പുക്കളം, മാവേലിയെ വരവേല്പ്, ചെണ്ടമേളം ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന വിവിധതരം കലാവിരുന്നുകൾ കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന വിവിധതരം മത്സരങ്ങളും അരങ്ങേറും. തുടർന്നു മത്സര വിജയികൾക്ക് സമ്മാനദാനവും വിഭവസമൃദ്ധമായ ഓണസദ്യയും നടക്കും.

വിവരങ്ങൾക്ക്: സോജൻ ജോർജ് 4092569840, രാജ്കുമാർ മേനോൻ 2627440452, മാത്യു പോൾ 4094543472, വിനേഷ് വിശ്വനാഥൻ 2282494511, ജോണി ഏബ്രഹാം 2813328163, രാജൻകുഞ്ഞു ഗീവർഗീസ് 5078220051, ബിനു പാപ്പച്ചൻ 4059925716, ഷിബു ജോസഫ് 2282491819, ടെൽസൺ പഴമ്പിള്ളി 9734777775, രാജേഷ് പിള്ള 2282496020.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി