സ്റ്റാഫോർഡ് വിക്ടറി കരിയർ ഇൻസ്റ്റിറ്റ്യൂട്ട് ബാവ സന്ദർശിച്ചു
Monday, September 12, 2016 3:13 AM IST
സ്റ്റാഫോർഡ് (ടെക്സസ്): അമേരിക്കയിലെ അറിയപ്പെടുന്ന ആർഎൻ റിവ്യൂ ഇൻസ്റ്റിറ്റ്യൂട്ടായ വിക്ടറി കരിയർ ഇൻസ്റ്റിറ്റ്യൂട്ട് മലങ്കര സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് കാതോലിക്കാ ബാവ സന്ദർശിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു.

ജെസി സെസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നഴ്സുമാർക്ക് പരീക്ഷാ വിജയത്തിനായുള്ള പരിശീലനമാണ് ഇവിടെ വിജയകരമായി നടത്തിവരുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി തുടങ്ങിയ സർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലെ വിദ്യാർത്ഥികളെ പരിശുദ്ധ ബാവ സന്ദർശിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു.

<യ> റിപ്പോർട്ട്: ജോർജ് കാക്കനാട്ട്