ട്രൈസ്റ്റേറ്റിൽ സാഹോദര്യത്തിരുവോണം അരങ്ങേറി
Sunday, September 11, 2016 7:33 AM IST
ഫിലഡൽഫിയ: സാഹോദര്യ സ്നേഹനഗരമായ ഫിലഡൽഫിയയിൽ 15 മലയാളി സംഘടനകകൾ കൂടിചേർന്ന് സാഹോദര്യത്തിരുവോണം ആഘോഷിച്ചു.

സെപ്റ്റംബർ നാലിനു (ഞായർ) ഫിലഡൽഫിയ സീറോ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. പാരമ്പര്യവും ആധുനികനിലപാടുകളും പ്രതീകാത്മകമായി ഉണർത്തിക്കൊണ്ട് ഘോഷയാത്ര ജനസാഗരത്തെ*ആവേശഭരിതരാക്കി. മാവേലിമന്നനും തിരുവാതിരാങ്കനമാരും വേദിയിൽ ആശംസകളുടെ പൂക്കളമായി. ഇത്തവണ ഫിലഡൽഫിയാ രാഷ്ര്‌ടീയ രംഗത്തെ വളരുന്ന മുഖങ്ങളെയാണ് വിശിഷ്‌ടാതിഥികളായി സ്വാമി ഉദിത് ചൈതന്യക്കൊപ്പം വേദിയിൽ വരവേറ്റത്. ആത്മീയതയും രാഷ്ര്‌ടീയകുതിപ്പും അമേരിക്കൻ മലയാളികളുടെ ഇക്കാലഘട്ടത്തിന്റെ ആവശ്യം എന്ന സന്ദേശം നൽകുകയായിരുന്നു ലക്ഷ്യം.

സ്വാമി ഉദിത് ചൈതന്യ ഉടനീളം ഹാസ്യത്തിന്റെ നറുമൊഴി ചേർത്ത് ഓണസന്ദേശം നൽകി.

പൊതുസമ്മേളനത്തിൽ ദിവ്യാ ചെറിയാൻ അമേരിക്കൻ ദേശീയഗാനത്തിനും മഹിമാ ജോർജ് ഭാരത ദേശീയഗാനത്തിനും നേതൃത്വം നൽകി. തുടർന്നു സാഹോദര്യത്തിരുവോണ ദീപനാളങ്ങൾ സ്വാമി ഉദിത് ചൈതന്യ, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ, ജനറൽ സെക്രട്ടറി തോമസ് പോൾ, ട്രഷറർ സുരേഷ് നായർ, ഓണാഘോഷ ചെയർമാൻ ജീമോൻ ജോർജ്, യുഎസ് കോൺഗ്രസ്മാൻ*മൈക് ഫിറ്റ്സ് പാട്രിക്, പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ ജോൺ സാബ്റ്റീന, പെൻസിൽവേനിയ സ്റ്റേറ്റിന്റെ പ്രതിനിധി ഡ്വയിറ്റ് ഇവാൻസ്, ചീഫ് ഇൻസ്പെക്ടർ സിന്ത്യാ ഡോസി എന്നിവർ തെളിച്ചു.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. തുടർന്നു വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവർക്ക് അറ്റോണി ജോസഫ് കുന്നേലിനും സാഹിത്യ പ്രവർത്തനത്തിന് മുരളി ജെ. നായർക്കും അവാർഡുകൾ സമ്മാനിച്ചു. കലാപരിപാടികൾക്കു ശേഷം ഓണസദ്യയും നടന്നു. മുഖ്യ സംഘാടകരായ ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ, സെക്രട്ടറി തോമസ് പോൾ, ട്രഷറാർ സുരേഷ് നായർ എന്നിവർക്ക് ഫിലഡൽഫിയ സിറ്റി കൗൺസിലിന്റെ പ്രശംസ പത്രങ്ങൾ കൗൺസിൽമാൻ അൽടോബൻ ബർഗർ സമ്മാനിച്ചു. സാഹോദര്യത്തിരുവോണാഘോഷത്തിന്റെ പ്രമുഖ സ്പോൺസസർമാർ ഫിലഡൽഫിയ സിറ്റി കൗൺസിൽ ആയിരുന്നു.
<ശാഴ െൃര=/ിൃശ/2016ലെുേ11േൃശെമേലേല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പമ്പ, കോട്ടയം അസോസിയേഷൻ, ഫ്രന്റ്സ് ഓഫ് തിരുവല്ല, ഫ്രന്റ്സ് ഓഫ് റാന്നി, പിയാനോ, ഓർമ, ലാന പെൻസിൽ വേനിയ, മേള, നാട്ടുക്കൂട്ടം, ഇപ്കൊ, ഫിൽമ, സെമിയോ, ഫിലി സ്റ്റാഴ്സ്, എൻഎസ്എസ് ഓഫ് പിഎ, എസ്എൻഡിപി യോഗം (ഡെലവേർ വാലി) എന്നീ സംഘടനകളാണ് സാഹോദര്യത്തിരുവോണത്തിൽ പങ്കാളികളായത്.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാനൊപ്പം ജീമോൻ ജോർജ് (ഓണാഘോഷസമിതി ചെയർമാൻ), അനൂപ് ജോസഫ് ( കൾചറൽ പ്രോഗ്രാം), അലക്സ് തോമസ്, സജി കരിംകുറ്റി, റോണി വർഗീസ്, രാജൻ സാമുവൽ, ജോർജ് ഓലിക്കൽ, പി.ഡി. ജോർജ് നടവയൽ, ജോബി ജോർജ്, തമ്പി ചാക്കോ, സുധ കർത്ത, വിൻസന്റ് ഇമ്മാനുവൽ, ബെന്നി കൊട്ടാരത്തിൽ, ജോർജ് ജോസഫ്, ലെനോ സ്കറിയ, ജെനുമോൺ തോമസ്, മോഡി ജേക്കബ്, റോയി സാമുവൽ, ജോസഫ് മാണി, സുമോധ് നെല്ലിക്കാലാ, ജേക്കബ് വർഗീസ്, പി.കെ. സോമരാജൻ, ജയശ്രീ നായർ, അജിതാ നായർ , ജോൺ പി വർക്കി, ഭുവനചന്ദ്രദാസ്, ക്രിസ്റ്റി ജെറാൾഡ്, ഏബ്രാഹം വി. ജോസഫ്, ലൈലാ മാത്യു, ജോസ് ആറ്റുപുറം,*മൈക്കിൾ ബെഹനാൻ, ജേക്കബ് വർഗീസ്, റ്റിബു ജോസ്, എബി മാത്യു, അനിൽ ഏബ്രാഹം, അഡ്വ. ബാബൂ വർഗീസ്, ബോബി ജേക്കബ്, ഈപ്പൻ മാത്യു ഫ്രാൻസീസ് പടയാറ്റിൽ, ജോർജ് മാത്യു, ജോഷി കുര്യാക്കോസ്, കെ.ഒ വർഗീസ്, കുര്യാക്കോസ് ഏബ്രാഹം, കുര്യൻ പോളച്ചിറക്കൽ, മനോജ് ലാമണ്ണിൽ, മാത്യു ജോർജ്, മുരളി കർത്താ, എൻ.വി. തോമസ്, രാമചന്ദ്രൻ നായർ, സാബു ജേക്കബ്, സാജൻ വർഗീസ്, ഷാജി മിറ്റത്താനി, ഷിബു ടി. ജോൺ, സുനിൽ ലാമണ്ണിൽ, സുനോജ് മാത്യു, ടി.ജെ. തോംസൺ, തോമസ് ബെഹനാൻ, തോമസ് പി. മാത്യു, തോമസ്കുട്ടി ഈപ്പൻ, വി.വി. ചെറിയാൻ, വർഗീസ് തമ്പാൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
<ശാഴ െൃര=/ിൃശ/2016ലെുേ11േൃശെമേലേലല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>