മത തീവ്രതക്കും ഭീകരതക്കുമെതിരെ കെഐജി കാമ്പയിനു തുടക്കമായി
Sunday, September 11, 2016 7:22 AM IST
കുവൈത്ത് സിറ്റി: സമൂഹത്തിൽ വർധിച്ചു വരുന്ന മതതീവ്രതാ നിലപാടുകൾക്കും ഭീകര പ്രവര്ത്തനങ്ങൾക്കുമെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുകയും വ്യക്‌തികളിലും സമൂഹത്തിലും അവബോധം സൃഷ്‌ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കെഐജി കുവൈത്ത് സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 10 വരെ നടത്തുന്ന കാമ്പയിനു തുടക്കമായി.

കാംപയിനിന്റെ ഭാഗമായി കേന്ദ്ര ഏരിയ തലങ്ങളിൽ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനസമ്പർക്ക പരിപാടികൾ, സെമിനാറുകൾ, പൊതു സമ്മേളനം, ടേബിൾ ടോക്ക്, സ്നേഹ സംഗമങ്ങൾ, സൗഹൃദ സദസുകൾ, വാട്സ്ആപ് പ്രസംഗ മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾക്ക് രൂപം നല്കിയതായി ഭാരവാഹികൾ അറിയിച്ചു.

മത തീവ്രതക്കും ഭീകരതക്കുമെതിരെയായ കാമ്പയിനിൽ മതമൂല്യങ്ങളും മാനവികതയും മുറുകെപ്പിടിക്കുന്നവരും സമാധാന പ്രേമികളുമായ മുഴുവൻ ആളുകളുടെയും സഹകരണം കെഐജി അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ