കെറ്റിഎംസിസി ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 12 ന് എൻഇസികെയിൽ
Saturday, September 10, 2016 4:13 AM IST
കുവൈത്ത്: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെറ്റിഎംസിസി) ടാലന്റ് ടെസ്റ്റ് 2016 സെപ്റ്റംബർ 12–നു തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ഒന്നുവരെ നടത്തുന്നു.
കുവൈത്തിിലെ ആദ്യ മലയാളി ക്രൈസ്തവ കൂട്ടായ്മയുടെ രണ്ടാമതു ടാലന്റെ പരിശോധന മത്സരമാണിത്. മാർത്തോമ്മ, സിഎസ്ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കൊസ്ത് സഭകളിലെ 25 ചർച്ചുകളിൽ നിന്നും അഞ്ഞൂറിൽപ്പരം മത്സരാർത്ഥികൾ വ്യത്യസ്ത വേദിയിലൂടെ മത്സരിക്കുന്നു.

സംഗീതം, സമൂഹ ഗാനം,പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം,ക്വിസ് ,ഡ്രോയിങ്ങ്,
തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. കൂടാതെ മത്സരദിനത്തിനെ ആസ്പദമാക്കി ഒരു പത്ര പ്രസിദ്ധീകരണ മത്സരവും നടത്തും. വയസിന്റെ അടിസ്‌ഥാനത്തിൽ മൂന്നു ഗ്രൂപ്പുകളായി തിരച്ചിട്ടുണ്ട്. പരിജയ സമ്പന്നരായ വിധികർത്താക്കൾ ആണ് വിധി നിർണ്ണയിക്കുന്നത്. ഹാർവെസ്റ്റ് റ്റി വി തൽസമ യ സം പ്രേക്ഷണം ചെയ്യും. ഹാർവെസ്റ്റ് ടിവി ഡയറക്റ്റർ ബിബി ജോർജ് ചാക്കോ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നു. താലന്ത് ആഘോഷങ്ങൾ പ്രസിഡന്റ മാത്യു ഡാനിയേൽ ഉത്ഘാടനം ചെയ്യും.

തോമസ് ചാണ്ടി എംഎൽഎ സമാപനസമ്മേളനത്തിൽ പ്രസംഗിക്കും. റോയി കെ.യോഹന്നാൻ (ജനറൽ കോഡിനേറ്റർ) അജോഷ് മാത്യു (ജോയിന്റ് കോഡിനേറ്റർ) ജിജി മങ്ങാട് ( പ്രോഗ്രാം കോഡിനേറ്റർ), സജു വി.സാം (സെക്രട്ടറി) മാത്യു ഡാനിയേൽ (പ്രസിഡന്റ്) വർഗീസ് എം.വി (ട്രഷറാർ) എന്നിവർ അടങ്ങുന്ന 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ