അരിസോണയിലെ ‘ഓണം പൊന്നോണം 2016‘ ഗംഭീരമായി
Saturday, September 10, 2016 4:12 AM IST
ഫീനിക്സ്: കേരള ഹിന്ദുസ് ഓഫ് അരിസോണ (കെഎച്ച്എ) യുടെ ഈ വർഷത്തെ ഓണാഘോഷം ശനിയാഴ്ച്ച സെപ്റ്റംബർ മൂന്നിന് എഎസ്യു പ്രിപ്പെറ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അത്യന്തം വർണശബളവും ആകർഷകവുമായി കൊണ്ടാടി. രാവിലെ ഓണപ്പാട്ടിന്റെ ശീലുകളുടെ അകമ്പടിയോടുകൂടി ഗിരിജ മേനോൻ, ദിവ്യ അനുപ്, ലേഖ നായർ, നിഷ പിള്ള എന്നിവർ ചേർന്ന് മനോഹരമായ പൂക്കളമിട്ടു. തുടർന്ന് ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ അൻപതിലധികം വനിതകൾ ചേർന്നു അവതരിപ്പിക്കുന്ന മഹാതിരുവാതിര അമേരിക്കൻ എക്സ്പ്രസ് ബാങ്കിന്റെ വൈസ് പ്രസിഡന്റായ ശ്യാമള ചാലക്കുടി ഉത്ഘാടനം ചെയ്തു. രമ്യാ അരുൺ കൃഷ്ണൻ, മഞ്ജു രാജേഷ് എന്നിവർ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മഹാതിരുവാതിര കാണികൾക്ക് അത്യപൂർവ കാഴ്ചാനുഭവമായി.

നാടൻകലാരൂപങ്ങളുടെ മേളത്തിർപ്പിൽ തിരുവോണത്തിന്റെ വരവറിയിച്ച് നടന്ന അത്തച്ചമയഘോഷയാത്ര അരിസോണ സമൂഹത്തിന് നവ്യാനുഭവമായി. ചെണ്ടമേളത്തിന്റെയും മുത്തുകുടയുടെയും താലപ്പൊലിയുടെയും കൂടെ പുലികളിയും, കഥകളി വേഷവും, മയിലാട്ടത്തിന്റെയും അകമ്പടിയോടെ രാജകീയപ്രൗഡിയിൽ ഓലക്കൂടയും ചൂടി തന്റെ പ്രജകളെ കാണാൻ മഹാബലി തമ്പുരാൻ എഴുന്നള്ളിയത് കാണികളെ ആവേശഭരിതരാക്കിയതോടൊപ്പം അവരെ ഓണത്തിന്റെ ഐതിഹ്യത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയി. പ്രകാശ് മുണ്ടക്കൽ മഹാബലിയായും, കൃഷ്ണകുമാർ പിള്ള കഥകളിക്കാരന്റെയും വേഷം അലങ്കരിച്ചു.
പതിനൊന്നരയോടെ ആരംഭിച്ച ഓണസദ്യക്ക് പ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് വിളമ്പിയത്.

<ശാഴ െൃര=/ിൃശ/ിൃശബ2016ലെുേ10ൗമ12.ഷുഴ മഹശഴി=ഹലളേ>

തുടർന്നു ഉച്ചയ്ക്ക് രണ്ടോടെ കലാസാംസ്കാരിക സമ്മേളനം സുധിർ നായർ , ജോലാൽ, കൃഷ്ണകുമാർ പിള്ള, ശിവൻ പിള്ള, വിജേഷ് വേണുഗോപാൽ എന്നിവർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജോലാൽ എല്ലാവരെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തതോടൊപ്പം ആരിസോണയിലെ പ്രവാസി സമൂഹം കെ.എച്. എ. ക്കു നൽകിവരുന്ന സഹായസഹകരണത്തിന് സ്നേഹത്തിന്റെ ഭാഷയിൽ നന്ദിപറയുന്നതായി അറിയിച്ചു. ഓണം പ്രവാസിക്ക് വെറുമോരാഘോഷം മാത്രമല്ല അത് നമ്മുടെ കലാസാംസ്കാരികതയും പരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ഒരു വേദികൂടിയാവണമെന്ന് സുധീർ കൈതവന തന്റെ ഓണസന്ദേശത്തിൽ സദസിനെ ഓർമിപ്പിച്ചു.

തുടർന്നു 150 ഓളം കലാകാരന്മാർ പങ്കെടുത്ത കലാവിരുന്ന് കാണികളുടെ നിലക്കാത്ത കൈയ്യടികളോടെയും ഹര്ഷാരവത്തോടെയും അരങ്ങേറി. അനിത പ്രസീദ്, മഞ്ജു രാജേഷ്, രമ്യ അരുൺ എന്നിവർ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, കപ്പിൾസ് ഡാൻസ് എന്നിവ അത്യന്തം വികച്ചതും മനോഹരവും ആയിരുന്നു. ദിലീപ്, വിജേഷ്, ആനന്ദ് , ശകുന്തള , ജയകൃഷ്ണൻ, ധന്യ, ചിത്ര, സജീവൻ എന്നിവർ ശ്രവ്യ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. ഇരുപതടി നീളത്തിൽ ബാബു തിരുവല്ലയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച കെ.എച്. എ. പള്ളിയോടവും, തുഴക്കാരും, പാട്ടുകാരും കാണികളുടെ പ്രത്യേക പ്രശംസക്ക് പാത്രമായി. ഷെറി , സുരേഷ് , സുധിർ, മനു യർ, ആനന്ദ് , ശ്രീകുമാർ എന്നിവർ അവതരിപ്പിച്ച കോമഡി ബാലെ മികച്ച നിലവാരം പുലർത്തി. വിവിധ നൃത്ത വിദ്യാലയത്തിലെ വിദ്യാർഥികൾ, കുരുന്നു പ്രതിഭകൾ നിരവധി കലാപരിപാടികളിൽ ഭാഗഭാക്കായി. അരുൺകൃഷ്ണൻ ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞതോടൊപ്പം ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോ അംഗങ്ങൾക്കും, നിസ്വാർഥതയോടെ ചുമതലകൾ കൈകാര്യം ചെയ്ത വോളണ്ടിയർമാർക്കും, എക്സിക്യൂട്ടീവ് അംഗങ്ങൾക്കും കൂടാതെ, സ്പോൺസർമാർക്കും സംഘടനയുടെ പേരിൽ ഹൃദയങ്കമമായ നന്ദി അറിയിച്ചു, ദേശീയഗാനാലാപനത്തോടെ ഒരുദിവസം നീണ്ടുനിന്ന ഈവർഷത്തെ ഓണാഘോഷത്തിന് തിരശീലവീണു. അബു അർഷാദ് , അദിതി ദത്ത, വിജേഷ് വേണുഗോപാൽ എന്നിവർ പരിപാടിയുടെ അവതാരകനായി പ്രവർത്തിച്ചു.

<യ> റിപ്പോർട്ട്: മനു നായർ