രൂപതാ ഡയറക്ടറി 2016 പ്രകാശനം സെപ്റ്റംബർ 13–നു ചൊവ്വാഴ്ച
Saturday, September 10, 2016 4:09 AM IST
ഷിക്കാഗോ: സീറോ മലബാർ രൂപതയുടെ ഡയറക്ടറി 2016–ന്റെ ഔദ്യോഗികമായ പ്രകാശന കർമ്മം സെപ്റ്റംബർ 13–നു ചൊവ്വാഴ്ച സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. 2001 മാർച്ച് 13–നു സ്‌ഥാപിതമായ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ നാളിതുവരെയുള്ള വളർച്ചയുടെ വ്യത്യസ്തതലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഡയറക്ടറി.

രൂപതയുടെ കീഴിലുള്ള ഇടവകകൾ, മിഷനുകൾ, രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദീകർ, സെമിനാരിക്കാർ, സന്യാസി–സന്യാസിനി സമൂഹങ്ങൾ, വിവിധങ്ങളായ അപ്പോസ്തലേറ്റുകൾ, സാർവ്വത്രിക സഭ, അമേരിക്കയിലെ കത്തോലിക്കാ സഭ, സീറോ മലബാർ ഹയരാർക്കി തുടങ്ങിയവയെക്കുറിച്ചുള്ള വിവിരങ്ങൾ ഡയറക്ടറിയിൽ ഉൾപ്പെടുത്തിട്ടുണ്ട്.

രൂപതയുടെ ഘടനയും രൂപവും നിർണ്ണയിക്കുന്നതിൽ ഡയറക്ടറി സുപ്രധാന പങ്കുവഹിക്കുമെന്ന് രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം