സീറോ മലബാർ എക്സാർക്കേറ്റ് ദിനവും യുവജന കൺവൻഷനും ഒക്ടോബറിൽ
Saturday, September 10, 2016 4:09 AM IST
മിസിസാഗ: സെന്റ് തോമസ് സിറോ മലബാർ അപ്പസ്തോലിക് എക്സാർക്കേറ്റ് രൂപീകരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഒക്ടോബർ ഒന്നിന് കനേഡിയൻ കോപ്റ്റിക് സെന്ററിൽ എക്സാർക്കേറ്റ് ദിനം കൊണ്ടാടും. എക്സാർക്കേറ്റിന്റെ അജപാലകനായ മാർ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേക വാർഷികവും യുവജന കൺവഷനും ഒപ്പം നടക്കുമെന്നതാണ് പ്രത്യേകത.

എക്സാർക്കേറ്റിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം യുവജന ശാക്‌തീകരണവുമാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. രാവിലെ ഒൻപതിന് യൂത്ത് കൺവൻഷനോടെയാണ് പരിപാടികൾക്കു തുടക്കമാകുക. കാനഡയിലെ, പ്രത്യേകിച്ച് ജിടിഎയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള യുവജനങ്ങളുടെ പ്രാതിനിധ്യം കൺവൻഷനിലുണ്ടാകും. ആദ്യമായാണ് ഇത്തരത്തിൽ എക്സാർക്കേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്നത്. തുടർന്നു ഉച്ചയ്ക്ക് ഒന്നിനു സമൂഹബലി, രണ്ടിനു പൊതുസമ്മേളനം എന്നിവയും സ്നേഹവിരുന്നുമുണ്ടാകും.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം