ഇസ്ലാഹി സെന്റർ: ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിലെ പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികൾ
Friday, September 9, 2016 8:23 AM IST
കുവൈത്ത് : കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്വാഹി സെന്റർ നാല് പള്ളികളിൽ ബലിപെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഐഐസി ഔക്കാഫ് വകുപ്പ് സെക്രട്ടറി അറിയിച്ചു.

മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ അബ്ദുൽ അസീസ് സലഫി പെരുന്നാൾ നമസ്കാരത്തിനു നേതൃത്വം നൽകും. സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയിൽ മൗലവി അബ്ദുന്നാസർ മുട്ടിലും ജഹ്റ അൽ മുഅ്തസിം പള്ളിയിൽ അബൂബക്കർ സിദ്ധീഖ് മദനിയും മംഗഫിലെ ഫഹദ് മബ്ഗൂത് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. നമസ്കാര സമയം പുലർച്ചെ 5.45 നാണ്.

വിവരങ്ങൾക്ക് 97228093, 97326896.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ