കരിദിന സമരത്തെ പിന്തുണച്ചു ജിദ്ദ കോഴിക്കോട് എയർപോർട്ട് ഡവലപ്മെന്റ് ഫോറം
Thursday, September 8, 2016 7:21 AM IST
ജിദ്ദ: കോഴിക്കോട് എയർപോർട്ടിലേയ്ക്കും കേന്ദ്ര ഗവൺമെന്റ് സ്‌ഥാപനത്തിലേയ്ക്കും സെപ്റ്റംബർ 15നു (വ്യാഴം) മലബാർ ഡവലപ്മെന്റ് ഫോറം സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ പരിപാടികൾക്ക് ശക്‌തി പകരാൻ ജിദ്ദ കോഴിക്കോട് എയർപോർട്ട് ഡവലപ്മെന്റ് ഫോറം പിന്തുണ പ്രഖ്യാപിച്ചു.

ഫോറത്തിന്റെ നാട്ടിലുള്ള പ്രതിനിധികൾ മലപ്പുറം ജില്ലാ കളക്ടർ ലാന്റ് അക്യുസിഷൻ സ്പെഷൽ ഓഫീസർ എന്നിവരുമായി ഉടനെ ചർച്ച നടത്തും. നിലവിലുള്ള പ്രതിന്ധികൾ ഉടൻ പരിഹരിക്കാനും റൺവേയിൽ വലിയ വിമാനങ്ങൾക്ക് സഞ്ചാര യോഗ്യമായ സ്‌ഥിതിക്ക് ജിദ്ദ ഉൾപ്പെടെ സൗദിയിൽ നിന്ന് സർവീസ് നടത്തിയിരുന്ന വലിയ വിമാനങ്ങളുടെ വിലക്ക് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ഫോറം പ്രതിനിധികളായ കെ.ടി.എ. മുനീർ, കബീർ കൊണ്ടോട്ടി, പി.പി. റഹിം എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ