ദുബായിൽ എട്ടു നോമ്പ് വീടലും കന്യാമറിയത്തിന്റെ ജനന തിരുനാളും സെപ്റ്റംബർ ഒമ്പതിന്
Wednesday, September 7, 2016 7:19 AM IST
ദുബായ്: മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ എട്ടു നോമ്പ് വീടലും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും സെപ്റ്റംബർ ഒമ്പതിനു (വെള്ളി) വൈകുന്നേരം ഏഴു മുതൽ ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും. വിശുദ്ധ കുർബാന, ഭക്‌തി നിർഭരമായ മെഴുകുതിരി പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. ശുശ്രൂഷകൾക്ക് വികാരി ഫാ. മാത്യു കണ്ടത്തിൽ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: 050 7107969.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള