പിസിഎഫ് ഖുൻഫുദ കമ്മിറ്റി ഭാരവാഹികൾ
Wednesday, September 7, 2016 7:15 AM IST
ജിദ്ദ: പിഡിപിയുടെ പ്രവാസി സംഘടനയായ പീപ്പിൾസ് കൾചറൽ ഫോറം (പിസിഎഫ്) ഖുൻഫുദ സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികളായി അഷറഫ് കൊല്ലം (പ്രസിഡന്റ്), അൻവർ വെളളിയാമ്പുറം (സെക്രട്ടറി) ഇർഷാദ് തെന്നല (ട്രഷറർ) അസ്ക്കർ ചെട്ടിപ്പടി, മുഹീനുദ്ദീൻ ഓയുർ, ഷാഫി വള്ളിക്കുന്ന് (വൈസ് പ്രസിഡന്റുമാർ) മുസമ്മിൽ തറയിൽ, മുജീബ് ചെട്ടിപ്പടി (ജോ. സെക്രട്ടറിമാർ) ഇഖ്ബാൽ തെന്നല (നാഷണൽ കമ്മിറ്റിയംഗം) എന്നിവരെ തെരഞ്ഞടുത്തു.

യോഗം നാഷണൽ കമ്മറ്റിയംഗം സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ തെന്നല അധ്യക്ഷത വഹിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ