എക്യുമെനിക്കൽ കൂട്ടയോട്ടത്തിന്റെ കിക്കോഫ് വൻവിജയം
Wednesday, September 7, 2016 7:10 AM IST
ഫിലഡൽഫിയ: എക്യുമെനിക്കൽ പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചാരിറ്റി കൂട്ടയോട്ടത്തിന്റെ രജിസ്ട്രേഷൻ കിക്കോഫ് ക്രിസ്തോസ് മാർത്തോമ പളളിയിൽ നടന്നു. സെപ്റ്റംബർ നാലിന് ആരാധന മധ്യേ ഇടവക വികാരി റവ. വർഗീസ് തോമസ് 5സ ധനസമാഹരണ കൺവീനർ അറ്റോർണി ജോസ് കുന്നേലിനു നൽകി നിർവഹിച്ചു.

എക്യുമെനിക്കൽ മുൻ സെക്രട്ടറി സജീവ് ശങ്കരത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5സ സോഷ്യൽ മീഡിയ വെബ്സൈറ്റ് കൺവീനർ ബിനു ജോസഫ്, മെഡിക്കൽ ടീം കൺവീനർ ഡോ. ബിനു ഷാജി മോൻ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5സ മെഡൽസ് ആൻഡ് ടീഷർട്ട് കൺവീനർ ബിൻസി ജോൺ, ഇടവകയിൽ നിന്നുളള എക്യുമെനിക്കൽ പ്രതിനിധികൾ എലീസ് മാത്യു, സുമോദ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.

മറ്റൊരു കിക്കോഫ് അപ്പർ ഡാർബിയിലുളള സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്നു. ആദ്യ രജിസ്ട്രേഷൻ രാജേഷ് കുരുവിള ഇടവക വികാരി ഫാ. സിബി വർഗീസിനു നൽകി നിർവഹിച്ചു. ഫാ. ഷിനോജ് തോമസ്, ഫാ. സുജിത് തോമസ്, എക്യുമെനിക്കൽ സെക്രട്ടറി മാത്യു സാമുവൽ, 5സ പിആർഒ സന്തോഷ് ഏബ്രഹാം, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5സ സ്വാഗത കൺവീനർ മില്ലി ഫിലിപ്പ്, ജയിംസ് പീറ്റർ, ഇടവക എക്യുമെനിക്കൽ പ്രതിനിധികളായ ബൈജു മാത്യു, ജോർജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

രണ്ട് ഇടവകകളിലായി നടന്ന കിക്കോഫിൽ ഏകദേശം നൂറിൽപരം അംഗങ്ങൾ കൂട്ടയോട്ടത്തിനായി രജിസ്ട്രേഷൻ ചെയ്തു. ഇനിയും രജിസ്റ്റർ ചെയ്യുവാൻ ഉളളവർക്ക് ഓൺലൈനിൽ രജിസ്ട്രേഷൻ നടത്തുവാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് വെബ്സൈറ്റ് കൺവീനർ ബിൻ ജോസഫ് അറിയിച്ചു. സെപ്റ്റംബർ 17നു (ശനി) 9.30ന് നിഷാമിനി സ്റ്റേറ്റ് പാർക്കിലാണ് കൂട്ടയോട്ടം നടക്കുന്നത്. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം ഫിലഡൽഫിയയിലുളള ഭവന രഹിതരുടെ പുനരധിവാസത്തിനായി ചിലവഴിക്കുക്കും.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി
<ശാഴ െൃര=/ിൃശ/2016ലെുേ75സസ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>