ട്രംപിനു പിന്തുണയുമായി മുൻ സൈനിക ഉദ്യോഗസ്‌ഥർ
Wednesday, September 7, 2016 7:08 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥിയായി മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച് മുൻ സൈനിക ഉദ്യോഗസ്‌ഥർ രംഗത്തുവന്നു.

നാലു ഫോർ സ്റ്റാർ ജനറൽസ്, പതിനാല് ത്രീസ്റ്റാർ ഫ്ളേഗ് ഓഫീസേഴ്സ് ഉൾപെടെ 88 മുൻ അമേരിക്ക്* സൈനിക ഉദ്യോഗസ്‌ഥരാണ് ട്രംപിനു പിന്തുണ പ്രഖ്യാപിച്ചത്.

സെപ്റ്റംബർ ആറിന് ട്രംപിന്റെ തെരഞ്ഞെടുപ്പു ഓഫീസിൽനിന്നും പുറത്തുവിട്ട അറിയിപ്പിലാണ് ഡോഗ്സ്മെന്റിനേക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

നാഷണൽ സെക്യൂരിറ്റി പോളിസിയിൽ കാതലായ മാറ്റം അമേരിക്കൻ ജനത ആഗ്രഹിക്കുന്നതായി മേജർ ജനറൽ സിഡ്നി സച്ച്നോ, റിയർ അഡ്മിറൽ ചാൾസ് വില്യം എന്നിവർ നേതൃത്വം നൽകുന്ന ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന പ്രധാനവിഷയങ്ങളിൽ ഭാഗഭാക്കുളാകുകയോ ഉത്തരവാദിത്വം ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഒരു വ്യക്‌തിക്കു മാത്രമേ ശക്‌തമായ നടപടികൾ സ്വീകരിക്കാനാകൂ എന്നും ഇവർ കരുതുന്നു. അടുത്ത കമാൻഡർ ഇൻ ചീഫ് ചുമതല വഹിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്‌തി ട്രംപാണെന്നും ഇവർ വിശ്വസിക്കുന്നു.

അമേരിക്കൻ സേനയെ പുനരുദ്ധരിക്കുന്നതിനും അതിർത്തി സുരക്ഷിതമാക്കുന്നതിനും അകത്തും പുറത്തുമുള്ള മുസ്ലിം തീവ്രവാദത്തെ ഫലപ്രദമായി നേരിടുന്നതിനും ട്രംപ് പ്രഖ്യാപിച്ച നയങ്ങൾക്ക് പിന്തുണ നൽകുന്നതായി ഗ്രൂപ്പ് നേതാവ് സിഡ്നി പറഞ്ഞു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ