ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങൾ സെപ്റ്റംബർ പതിനൊന്നിന്
Wednesday, September 7, 2016 12:55 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിനൊന്നിനു ഞായറാഴ്ച ഓസ്വീഗോ ഈസ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും. ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, കുമ്മാട്ടി, പുലികളി തുടങ്ങിയ നാടൻ കലാ രൂപങ്ങളുടെയും അകമ്പടിയോടു കൂടി ഉച്ചക്ക് 1.30 നു ആരംഭിക്കുന്ന ശോഭാ യാത്രയോടുകൂടി ആഘോഷപരിപാടികൾക്ക് തുടക്കമാകും. തിരുവാതിര, ശാസ്ത്രീയ നൃത്തനൃത്യങ്ങൾ, ഷിക്കാഗോ കലാക്ഷേത്ര ടീമിന്റെ പഞ്ചവാദ്യം, ചെണ്ട മേളം തുടങ്ങിയ പരിപാടികളും, കലാക്ഷേത്ര കുടുംബാംഗങ്ങൾ തയാറാക്കിയ പരമ്പരാഗത രീതിയുള്ള ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷങ്ങൾ അവിസ്മരണീയമാക്കും.

കേരളത്തിന്റെ തനതു ക്ഷേത്ര കലകളുടെ പരിപോഷണവും, പ്രചാരണവും മുഖ്യ ലക്ഷ്യമാക്കി 2013–ൽ ഒരു കൂട്ടം കലാസ്വാദകരുടെ നേതൃത്വത്തിൽ ആരംഭിച്ച ഷിക്കാഗോ കലാക്ഷേത്ര ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട പ്രവർത്തനവും, പ്രമുഖ ദേശീയ, അന്തർ ദേശീയവേദികളിൽ വൈവിധ്യമാർന്ന കലാ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടും അമേരിക്കയിലെമ്പാടുമുള്ള സഹൃദയ സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വളർന്നു വരുന്ന തലമുറയെ മലയാള സംസ്കാരത്തിന്റെ മഹത്വവും മഹിമയും മനസിലാക്കിക്കൊടുക്കുന്നതിനുമായി മലയാള ഭാഷ, സംഗീതം, പഞ്ചവാദ്യം,തായമ്പക എന്നിവയിലുള്ള ക്ലാസ്സുകളും കലാക്ഷേത്രയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് (630) 917 3499 ംംം.രവശരമഴീസമഹമസവെലേൃമ.രീാ

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം