ഡാളസിൽ ട്വന്റി–20 ക്രിക്കറ്റ് ടൂർണമെന്റിനു തുടക്കമായി
Tuesday, September 6, 2016 6:42 AM IST
ഡാളസ്: കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ട്വന്റി–20 ക്രിക്കറ്റ് ടൂർണമെന്റിന് ഡാളസിൽ തുടക്കം കുറിച്ചു.

രണ്ടു ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ നാലിന് സെക്രട്ടറി റോയ് കൊടുവത്തും വൈസ് പ്രസിഡന്റ് ആൻസി ജോസഫും ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തിൽ സ്പാർക്സ് വും തണ്ടേഴ്സും ഏറ്റുമുട്ടിയപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഡാളസ് സ്ട്രൈക്കേഴ്സ് ഇലവനും സ്റ്റാർസും ഏറ്റുമുട്ടി. മത്സരത്തിൽ സ്പാർക്സ് വും ഡാളസ് സ്ട്രൈക്കേഴ്സ് ഇലവനും വിജയികളായി.

ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ ലിയ ട്രാവൽസ് സർവീസ് ആണ്. സ്പെക്ട്രം ഫിനാൻസും ബിജു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഞശലേ രമൃല) ടൂർണമെന്റിന്റെ സഹ സ്പോൺസർമാരാണ്.

<ആ>റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി