മാഞ്ഞൂർ സംഗമം പ്രൗഢഗംഭീരമായി
Tuesday, September 6, 2016 6:41 AM IST
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂർ, കുറുമുള്ളൂർ, ചാമക്കാല, കോതനല്ലൂർ പ്രദേശത്തുനിന്നു വന്നവരും കൂടാതെ ഈ പ്രദേശങ്ങളിൽ നിന്ന് വിവാഹം ചെയ്ത് അയയ്ക്കപ്പെട്ടവരുമായ ഷിക്കാഗോ നിവാസികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്ന മാഞ്ഞൂർ സംഗമം പതിവുപോലെ ഈ വർഷവും അതി ഗംഭീരമായി നടന്നു.

സെപ്റ്റംബർ മൂന്നിനു (ശനി) സ്കോക്കിയിലുള്ള ഡൊണാൾഡ് ലയൺ പാർക്കിൽ ക്നാനായ വോയിസ് ഡോട്ട് കോം, കെവിടിവി എന്നിവയുടെ ചെയർമാനും കുറുമുള്ളൂർ സ്വദേശിയും ഈ വർഷത്തെ പ്രവാസി അവാർഡ് ജേതാവ് സാജു കണ്ണമ്പള്ളി സംഗമം ഉദ്ഘാടനം ചെയ്തു. ഷാജി പഴൂപറമ്പിൽ പ്രസംഗിച്ചു. ചടങ്ങിൽ കുവൈത്തിൽ നിന്നും വന്ന അതിഥികളെ പ്രത്യേകം സ്വാഗതം ചെയ്തു സദസിനു പരിചയപ്പെടുത്തി. തുടർന്നു യുവജനങ്ങളുടെയും പുരുഷന്മാരുടെയും വോളിബോൾ മത്സരവും പ്രായം തിരിച്ചുള്ള ഓട്ട മത്സരം, കസേര കളി, കാൻഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങളും അരങ്ങേറി. ജെയിൻ മാക്കിൽ, ജോബ് മാക്കിൽ, സജി പൂതൃക്കയിൽ, ജോയി തേനാകര തുടങ്ങിയവർ മത്സരങ്ങൾക്കു നേതൃത്വം നൽകി. സ്ത്രീകൾക്കായി സംഘടിപ്പിച്ച നമ്പർ ഗെയിംമിനു സജി പൂതൃക്കയിൽ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.

സംഗമത്തിന് അനീഷ് കല്ലുടിക്കിൽ, ഹരിദാസ് കോതനല്ലൂർ, ഷാജി മാടവന, ടോമി വള്ളിപറമ്പിൽ, ജോബി കുഴിപറമ്പിൽ, ടാജി പാറേട്ട്, സിറിൾ കട്ടപ്പുറം, ജോബ് മാക്കീൽ, സാബു കട്ടപ്പുറം, ഷാജി പഴൂപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി ജെയിൻ മാക്കിൽ, ജോൺ മുറിപ്പറമ്പിൽ, ലൂക്കോസ് കല്ലിടിക്കിൽ, തോമസ് ഐക്കരപറബിൽ തുടങ്ങിയവരെ യോഗം തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: ഷാജി പഴൂപറമ്പിൽ
<ശാഴ െൃര=/ിൃശ/2016ലെുേ6ാമിഷീീൃൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>