വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ നിഷ ശാരംഗിയും
Tuesday, September 6, 2016 6:40 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ പങ്കെടുക്കാൻ പ്രശസ്ത സീരിയൽ നടി (ഉപ്പും മുളകും കോമഡി സീരിയലിലെ നീലിമയെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന) നിഷ ശാരംഗി അമേരിക്കയിൽ എത്തുന്നു. ഗ്രീൻബർഗിലുള്ള വുഡ്ലാൻഡ് ഹൈസ്കൂളിൽ (475 West Hartsdale Ave, White Plains, NY 10607) സെപ്റ്റംബർ 17നു (ശനി) 11 മുതൽ വൈകുന്നേരം ആറു വരെയാണ് ആഘോഷങ്ങൾ.

ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന കോമഡി ഷോ കേരളത്തിലും അമേരിക്കൻ മലയാളികളുടെ ഇടയിലും ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടിയാണ്. കോമഡിയുടെ അകമ്പടിയോടെ സീരിയസായ ഒരു വീട്ടമ്മയെ ആണ് നിഷ ഈ സീരിയലിൽ അവതരിപ്പിക്കുന്നത്. ആദാമിന്റെ മകൻ അബു, പോത്തൻ വാവ, ഷേക്സ്പിയർ എംഎ മലയാളം, മൈ ബോസ്, ആമേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച നിഷ അരനാഴികനേരം, ജനുവരി, കുടുംബയോഗം, വീണ്ടും ജ്വാലയായ്, ആലിലത്താലി, ഇന്ദുമുഖി ചന്ദ്രമുഖി, വധു, ബന്ധുവാര തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തിൽ പ്രശസ്ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ ഡാൻസ് പ്രോഗ്രാമും സിനിമാ താരം സാബു തിരുവല്ലയുടെ മിമിക്രിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി ചാക്കോ, ജോയി ഇട്ടൻ, ഗണേഷ് നായർ, കൊച്ചുമ്മൻ ജേക്കബ്, ജെ. മാത്യൂസ്, ജോൺ സി. വർഗീസ്, ഷൈനി ഷാജൻ, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ, എം.വി. കുര്യൻ, ചാക്കോ പി. ജോർജ്, ജോൺ കെ. മാത്യു, ലിജോ ജോൺ, രാജ് തോമസ്, ഡോ. ഫിലിപ്പ് ജോർജ്, രത്നമ്മ രാജൻ, രാജൻ ടി. ജേക്കബ്, സുരേന്ദ്രൻ നായർ, വിപിൻ ദിവാകരൻ, ജോൺ തോമസ് എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ