ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാൾ
Tuesday, September 6, 2016 2:35 AM IST
ഷിക്കാഗോ: ബെൽവുഡ് സീറോ മലബാർ കത്തിഡ്രലിനോട് അനുബന്ധമായി പണിതീർത്തിരിക്കുന്ന അതിമനോഹരമായ ഗ്രോട്ടോയിൽ, പരിശുദ്ധ കന്യകാ മാതാവിന്റെ പിറവി തിരുനാൾ സെപ്റ്റംബർ ഒന്നാം തീയതി മുതൽ എട്ടാംതീയതി വരേയുള്ള ദിവസങ്ങളിൽ കൊണ്ടാടുന്നു.

സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ ഏഴാംതീയതി ബുധനാഴ്ച വരെ വൈകിട്ട് ഏഴിനു വിശുദ്ധ കുർബാന, നൊവേന, കൊന്തപ്രദക്ഷിണം എന്നിവയുണ്ടായിരിക്കും.

സെപ്റ്റംബർ എട്ടാംതീയതി വൈകിട്ട് ഏഴിനു വിശുദ്ധ കുർബാന, പ്രസംഗം, ലദീഞ്ഞ്, വാദ്യമേളങ്ങളോടെ ഗ്രോട്ടോയിലേക്ക് കൊന്തപ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

ഷിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായിരിക്കും. വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ് എസ്.ഡി.ബി എന്നിവർ സഹകാർമികരായിരിക്കും. തെനിയപ്ലാക്കൽ കുടുംബമാണ് പ്രസുദേന്തി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം