ഗൾഫ് പ്രതിസന്ധി: മടങ്ങിവരുന്നവരെ സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി
Monday, September 5, 2016 10:21 PM IST
ദോഹ: തൊഴിൽ പ്രതിസന്ധി ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിവരുന്നവരെയെല്ലാം സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. ഇതിന് വിവിധ കേന്ദ്ര പദ്ധതികൾ പ്രയോജനപ്പെടുത്തണം. പ്രവാസികൾക്ക് വേണ്ടി പ്രത്യേകമായി ഒരുപാട് ഫണ്ട് നൽകി അവരെ പുനരധിവസിപ്പിക്കുന്നത് സാധ്യമല്ല. ഖത്തർ സന്ദർശന വേളയിലാണ് സിംഗ് ഇത് പറഞ്ഞത്.

നേരത്തെ സൗദി അറേബ്യയിലെ ഓജർ കമ്പനിയിൽ തൊഴിൽ നഷ്ടപ്പെട്ട് കുടുങ്ങിയ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി വി.കെ സിംഗ് സൗദി സന്ദർശിച്ചിരുന്നു.