അബുദാബി മാർത്തോമ ഇടവക കൺവൻഷൻ
Monday, September 5, 2016 6:52 AM IST
അബുദാബി: മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൺവൻഷൻ സെപ്റ്റംബർ ഏഴു മുതൽ 10 വരെ മുസഫ ദേവാലയത്തിൽ നടക്കും.

ബംഗളൂരു തിയോളജിക്കൽ കോളജ് അധ്യാപകനും പ്രമുഖ വേദപുസ്തക പണ്ഡിതനുമായ റവ. ശ്യാം പി. തോമസ് ‘ആയുസിന്റെ ദശാംശം ക്രിസ്തുവിന്’ എന്ന വിഷയത്തിൽ പ്രസംഗിക്കും. ദിവസവും രാത്രി 7.45 നു നടക്കുന്ന ഗാന ശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും. അബുദാബി സിറ്റിയിലേയും മുസഫയിലേയും വിവിധ ഭാഗങ്ങളിൽ നിന്നും ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 050 5720443.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള